14കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

അന്തിക്കാട് മുസ്ലിം ജുമാ അത്ത് പള്ളിയിലെ ഇമാമും, മദ്രസ്സ അധ്യാപകനുമായ കൊടുങ്ങല്ലൂര്‍ കരൂപ്പടന്ന സ്വദേശി കുഴിക്കണ്ടത്തില്‍ ബഷീര്‍ സഖാഫി ( 52 ) ക്കെതിരെയാണ് കേസ് എടുത്തത്‌.

ഒളിവില്‍ പോയ മദ്രസ അധ്യാപകന്‍
Last Updated :20 January 2024, 9:01 am IST

തൃശൂര്‍: മദ്രസ്സയില്‍ മതപഠനത്തിനെത്തിയ 14 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പള്ളി ഇമാമിനെതിരെ പോക്‌സോ കേസ്. അന്തിക്കാട് മുസ്ലിം ജുമാ അത്ത് പള്ളിയിലെ ഇമാമും, മദ്രസ്സ അധ്യാപകനുമായ കൊടുങ്ങല്ലൂര്‍ കരൂപ്പടന്ന സ്വദേശി കുഴിക്കണ്ടത്തില്‍ ബഷീര്‍ സഖാഫി ( 52 ) ക്കെതിരെയാണ് കേസ് എടുത്തത്‌.

20 വര്‍ഷമായി ഇയാള്‍ പള്ളിയുടെ അധികാര സ്ഥാനത്തുണ്ട്. പീഡനത്തിനിരയായ കുട്ടിയെ മുന്‍പും പലതവണ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. മറ്റു കുട്ടികള്‍ക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെങ്കിലും മാനഹാനി ഭയന്ന് ആരും പുറത്ത് പറഞ്ഞിരുന്നില്ല. അതിക്രമം അറിഞ്ഞിട്ടും കുട്ടിയെ സഹായിക്കാന്‍ പള്ളിക്കമ്മിറ്റി തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. പീഡന വിവരം പൊലീസിനെ അറിയിക്കാതിരുന്ന പള്ളി കമ്മിറ്റിക്കെതിരെ ഒരുവിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി. 

നിലവിലെ പള്ളിക്കമ്മറ്റിയെ പുറത്താക്കണമെന്ന ആവശ്യവുമായി മഹല്ല് നിവാസികള്‍ ചേര്‍ന്ന് മഹല്ല് സംരക്ഷണ സമിതിയും രൂപികരിച്ചിട്ടുണ്ട്. മെയ് 2 നാണ് പൊലീസ്  കേസെടുത്തത്. ഒളിവില്‍ പോയ ബഷീര്‍ സഖാഫിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി അന്തിക്കാട് എസ്എച്ച് ഒ അനീഷ് കരീം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now