പന്ത്രണ്ടുകാരി കുഞ്ഞിന് ജന്മം നല്കി; പോക്സോ കേസില്‍ സഹോദരന് 123 വര്‍ഷം തടവ്
അരിക്കോട് സ്വദേശിയായ കുട്ടിയെ പത്തൊന്‍പത് കാരനായ സഹോദരനാണ് പീഡിപ്പിച്ചത്.

മലപ്പുറം: പന്ത്രണ്ടുകാരിയെ പിഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ സഹോദരന് 123 വര്‍ഷം തടവ്. അരിക്കോട് സ്വദേശിയായ കുട്ടിയെ പത്തൊന്‍പത് കാരനായ സഹോദരനാണ് പീഡിപ്പിച്ചത്. മഞ്ചേരി പോക്സോ കോടതിയുടെതാണ് വിധി. ഗര്‍ഭിണിയായ പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.
കേസിന്റെ വിചാരണ വേളയില്‍ പ്രതിയുടെ അമ്മയും അമ്മാവനും കൂറുമാറിയിരുന്നു. കേസില്‍ ഡിഎന്‍എ ടെസ്റ്റ് നടത്തിയാണ് പ്രതി സഹോദരനാണെന്ന് സ്ഥിരീകരിച്ചത്.
കേസില്‍ പ്രതിക്ക് 123 വര്‍ഷം തടവും ഏഴ് ലക്ഷം രൂപ പിഴയും അടയ്ക്കാനാണ് മഞ്ചേരി പോക്സോ കോടതി ശിക്ഷ വിധിച്ചത്. പിഴയടക്കുന്ന തുക പെണ്‍കുട്ടിയുടെ ക്ഷേമപ്രവര്‍ത്തനത്തിനായി വിനിയോഗിക്കണം. മഞ്ചേരി പോക്സോ കോടതി ജഡ്ജി എം അഷ്റഫാണ് ശിക്ഷ വിധിച്ചത്. 2019ലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി സസ്പെൻഷനെതിരായ എസ്എഫ്ഐ മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
'കഥകൾ മനുഷ്യരെ തമ്മിൽ കൂട്ടിയിണക്കും'; സത്യൻ അന്തിക്കാടിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് ജിസ്മ

സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനീതം നവി പിള്ളയ്ക്ക്

എസ്ഐടി റദ്ദാക്കി; 'ഇഡി റിപ്പോർട്ടിൽ തെളിവുകളുണ്ട്, പ്രാഥമിക അന്വേഷണം അനാവശ്യം'; ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ

Related News

ബൈക്കും ലോറിയും കൂട്ടിയിടിച്ച് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥൻ മരിച്ചു; സഹോദരന് ഗുരുതര പരിക്ക്

രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ; ട്രാൻസ് വുമൺ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപം: ഹെലന് ഓഫ് സ്പാര്‍ട്ടയ്ക്കെതിരെ കേസ്
