പുറപ്പെടാന്‍ വൈകി; കെഎസ്ആര്‍ടിസി ബസ് ഓടിച്ചുപോകാന്‍ പൊലിസുകാരന്റെ ശ്രമം; മദ്യലഹരിയില്‍ എന്ന് ആരോപണം; കസ്റ്റഡിയില്‍

അടൂര്‍ എംആര്‍ ക്യാംപിലെ പൊലിസ് ക്യാംപിലെ കുമാറിനെ കസ്റ്റഡിയിലെടുത്തു.

Police officer attempts to drive away KSRTC bus
കസ്റ്റഡിയിലെടുത്ത പൊലീസുകാരന്‍
Edited by :Sujith
Last Updated :25 മാർച്ച് 2026, 11:01 pm IST

പത്തനംതിട്ട: കെഎസആര്‍ടിസി ബസ് ഓടിച്ചുപോകാന്‍ പൊലീസുകാരന്റെ ശ്രമം. പത്തനംതിട്ട ബസ് സ്റ്റാന്‍ഡിലായിരുന്നു പൊലിസുകാരന്റെ പരാക്രമം. ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ശബരിമല ഡ്യട്ടിക്ക് പോകാനെത്തിയ പൊലീസുകാരനാണ് പരാക്രമം നടത്തിയത്. അടൂര്‍ എംആര്‍ ക്യാംപിലെ പൊലിസ് ക്യാംപിലെ കുമാറിനെ കസ്റ്റഡിയിലെടുത്തു.

പൊലീസുകാരന്‍ മദ്യലഹരിയിലായിരുന്നെന്നും ബസ് എടുക്കാന്‍ വൈകിയിട്ടില്ലെന്നുമാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറയുന്നത്. ബസില്‍ മറ്റ് യാത്രക്കാരും ഉണ്ടായിരുന്നു. ബസ്സ് പുറപ്പെടാന്‍ സമയമാകുന്നതിനാല്‍ ജീവനക്കാര്‍ ബസ്സിലേക്ക് എത്തുന്നതേയുണ്ടായിരുന്നുള്ളു. അതിനിടെ ബസ്സിലുണ്ടായിരുന്ന പൊലീസുകാരന്‍ ബസ് ഡ്രൈവറുടെ സീറ്റിലെത്തി വാഹനം ഓടിക്കാന്‍ ശ്രമിക്കുകയായിരുന്നു.

തുടര്‍ന്ന് ബഹളം തുടര്‍ന്നതോടെ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധന വിധേയനാക്കി.

News Now

Summary

Police officer attempts to drive away KSRTC bus

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates