
'പൊലീസ് സ്റ്റേഷനും കമ്മീഷണര്‍ ഓഫീസും ബോംബ് വെച്ചു തകര്‍ക്കും'; പിറന്നാള്‍ ആഘോഷം പൊളിച്ച പൊലീസിന് ഗുണ്ടകളുടെ ഭീഷണി
തൃശൂര്‍ വെസ്റ്റ് സ്റ്റേഷനിലേക്കാണ് ഫോണ്‍ ഭീഷണി സന്ദേശം വന്നത്

തൃശൂര്‍: ഗുണ്ടാ നേതാവിന്റെ ആവേശം മോഡല്‍ പിറന്നാള്‍ ആഘോഷം പൊളിച്ച പൊലീസ് നടപടിക്കെതിരെ ഗുണ്ടകളുടെ ഭീഷണി. തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനും, പൊലീസ് കമ്മീഷണര്‍ ഓഫീസും ബോംബ് വെച്ച് തകര്‍ക്കുമെന്നാണ് ഭീഷണി. തൃശൂര്‍ വെസ്റ്റ് സ്റ്റേഷനിലേക്കാണ് ഫോണ്‍ ഭീഷണി സന്ദേശം വന്നത്.
തേക്കിന്‍കാട് മൈതാനിയില്‍ ആവേശം മോഡല്‍ പിറന്നാള്‍ ആഘോഷം വിളിച്ചുചേര്‍ത്ത ഗുണ്ട തീക്കാറ്റ് സാജന് ആണ് ഭീഷണി മുഴക്കിയത്. ഭീഷണി സന്ദേശത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസമാണ് തെക്കേഗോപുരനടയ്ക്ക് സമീപം ഗുണ്ടാ നേതാവിന്റെ പിറന്നാള്‍ ആഘോഷത്തിന് അനുയായികളെല്ലാം ഒത്തുകൂടിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT

'യൂണിഫോമും കാര്‍ഡുമില്ലാതെ കണ്‍സഷനില്ല'; ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം
എന്നാല്‍ പാര്‍ട്ടി നടക്കുന്നതിന് മുമ്പേ സ്ഥലത്തെത്തിയ പൊലീസ്, ആഘോഷത്തിന് ഒത്തുകൂടിയ 32 പേരെ കസ്റ്റഡിയിലെടുത്തു. ഗുണ്ടാ നേതാവിന്റെ അനുചരസംഘം, ആരാധകര്‍ ഉള്‍പ്പെടെയാണ് പിടിയിലായത്. ഇതില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ഉള്‍പ്പെടെ 16 പേരെ മുന്‍കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തി. ഒത്തുകൂടിയവരില്‍ പ്രായപൂര്‍ത്തിയാകാത്തവരെ താക്കീത് ചെയ്ത് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ഗുണ്ടാനേതാവ് കേക്ക് മുറിക്കുന്നതിന്റെ റീല്‍ തയ്യാറാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനാണ് സംഘം ലക്ഷ്യമിട്ടിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
അനര്‍ഹര്‍ റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യണം; പിഴ ഒഴിവാക്കാം, രണ്ട് മാസത്തെ സാവകാശം
ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സിഎംആര്‍എല്‍ അഴിമതി കേസ്: വിജിലന്‍സ് ഇന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി, അപലപിച്ച് വിദേശകാര്യമന്ത്രാലയം
Related News


ഗ്യാനേഷ് കുമാര്‍ രാജിവെക്കണം, അല്ലെങ്കില്‍ ഇംപീച്ച് ചെയ്യണമെന്ന് സിപിഎം

കണക്കില്‍പ്പെടാത്ത സ്വത്ത്; ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ ഓഫീസിലും വീട്ടിലും റെയ്ഡ്, 14 ലക്ഷം രൂപയും യുഎസ് ഡോളറും പിടിച്ചെടുത്തു
