ഇടുക്കി പെരുവന്താനം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ അജാസ് മോനെയാണ് സസ്‌പെൻഡ് ചെയ്തത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:28 am IST

News Now

തൊടുപുഴ: സ്വകാര്യ ബസിൽ യുവതിയെ കടന്നുപിടിച്ച പൊലീസുകാരന് സസ്പെൻഷൻ. ഇടുക്കി പെരുവന്താനം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ അജാസ് മോനെയാണ് സസ്‌പെൻഡ് ചെയ്തത്. 

അജാസിനെതിരെ കോട്ടയം പൊൻകുന്നം പൊലീസ് നേരത്തെ കേസെടുത്തിരുന്നു. അജാസിനെ റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് വകുപ്പുതല നടപടി. ഇന്നലെയാണ് സ്വകാര്യ ബസിൽ വെച്ച് ഇയാള്‍ യുവതിയെ കടന്നുപിടിച്ചത്.

പൊൻകുന്നം സ്റ്റാൻഡിൽ നിന്നും യുവതി കയറിയ മുണ്ടക്കയത്തേയ്ക്കുള്ള ബസിൽ അജാസ് മോൻ കയറുകയായിരുന്നു. തൊട്ടുപിന്നിലെ സീറ്റിലിരുന്നു ശല്യം തുടങ്ങിയതോടെ യുവതി ഭർത്താവിനെ ഫോണിൽ വിവരം അറിയിച്ചു. 
യാത്രയ്ക്കിടെ ഭർത്താവെത്തി ഇതേ ബസിൽ വഴിയിൽ നിന്നും കയറി. വീണ്ടും ശല്യം ചെയ്തതോടെ യുവതി പ്രതികരിച്ചു.

ഇതോടെ ബസിൽ യുവതിയുടെ ഭർത്താവും അജാസ് മോനും തമ്മിൽ വാക്കുതർക്കവും സംഘർഷവുമുണ്ടായി. ഭർത്താവ് പൊലീസിൽ വിവരം അറിയിച്ചതനുസരിച്ച് ബസ് കാഞ്ഞിരപ്പള്ളിയിലെത്തിയപ്പോൾ പൊലീസ് അജാസ് മോനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates