
ശബരിമലയ്ക്ക് കാൽ നടയായി പോകുന്നതിനിടെ ബൈക്കിടിച്ചു; പരിക്കേറ്റ പൊലീസുകാരൻ മരിച്ചു
അയ്യപ്പ ഭക്ത സംഘത്തിനൊപ്പം സഞ്ചരിക്കുന്നതിനിടെ ദേശീയ പാതയിലാണ് അപകടം

ശ്രീനാഥ്
Edited by :renjith.k
Last Updated :2 ജനുവരി 2025, 10:56 pm IST
തൃശൂർ: വടക്കഞ്ചേരി ദേശീയ പാതയിൽ കഴിഞ്ഞ ദിവസം ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന അയ്യപ്പ ഭക്തൻ മരിച്ചു. ശബരിമലയ്ക്ക് കാൽ നടയായി വരികയായിരുന്ന അയ്യപ്പ ഭക്ത സംഘത്തിലെ കൗണ്ടം പാളയം സ്വദേശി ശ്രീനാഥ് (30)ആണ് മരിച്ചത്.
വട്ടക്കല്ലിനു സമീപമാണ് അപകടമുണ്ടായത്. കാൽ നടയായി പോകുകയായിരുന്ന സംഘത്തിലെ ശ്രീനാഥിനെ ബൈക്കിടിച്ചു വീഴ്ത്തുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കോയമ്പത്തൂർ തൊടിയല്ലൂർ സ്റ്റേഷനിലെ പൊലീസുകാരനാണ് ശ്രീനാഥ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍



