
വിജയാഘോഷം അതിരുവിട്ടു; കൊച്ചിയില്‍ പൊലീസുകാരനെ റോഡിലൂടെ വലിച്ചിഴച്ചു; തിരുവനന്തപുരത്തും അക്രമം
ഫുട്ബോള്‍ വിജയാഹ്ലാദത്തിനിടെയുണ്ടായ സംഘര്‍ഷം നിയന്ത്രിക്കുന്നതിനിടെയാണ് പൊലീസുകാരെ ആക്രമിച്ചത്
കൊച്ചി: ലോകകപ്പ് ഫുട്ബോള്‍ വിജയാഘോഷത്തിനിടെ തിരുവനന്തപുരത്തും കൊച്ചിയിലും പൊലീസുകാര്‍ക്ക് മര്‍ദ്ദനമേറ്റു. തിരുവനന്തപുരം പൊഴിയൂരില്‍ എസ്ഐ സജികുമാറിനാണ് മര്‍ദ്ദനമേറ്റത്.
ഫുട്ബോള്‍ വിജയാഹ്ലാദത്തിനിടെയുണ്ടായ സംഘര്‍ഷം നിയന്ത്രിക്കുന്നതിനിടെയാണ് പൊലീസുകാരെ ആക്രമിച്ചത്. എസ്ഐയെ തറയില്‍ തള്ളിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ പൊഴിയൂര്‍ സ്വദേശി ജസ്റ്റിന് പിടിയിലായി.
കൊച്ചി കലൂരില്‍ മെട്രോ സ്റ്റേഷന് മുന്നില്‍ വെച്ചാണ് രാത്രി നടുറോഡില്‍ പൊലീസുകാര്‍ക്ക് മര്‍ദ്ദനമേറ്റത്. സ്റ്റേഡിയം പരിസരത്ത് നിന്ന് ഇറങ്ങി വന്നവരാണ് ആക്രമണം നടത്തിയത്. പൊലീസുകാരനെ കാലില്‍ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
തകർത്തടിച്ച് റുഥർഫോർഡ്, എറിഞ്ഞൊതുക്കി നമൻ ധീർ; വിൻഡീസിനെതിരെ ഇന്ത്യക്ക് 172 റൺസ് വിജയലക്ഷ്യം

മലയാളി എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ജര്‍മ്മനിയില്‍ മരിച്ച നിലയില്‍

ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ കോൾ ചെയ്യിച്ചു; ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹിയില്‍ നാടകീയ നീക്കം, രാഹുലും പ്രിയങ്കയും അറസ്റ്റില്‍; തലസ്ഥാനം സംഘര്‍ഷഭരിതം



