രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം; ആരുടെ കാലുപിടിക്കാനും തയ്യാറെന്ന് സുരേഷ് ഗോപി 

ഓരോ കൊലപാതകവും അതേത് മതമായാലും രാഷ്ട്രീയമായാലും ഒരു പ്രദേശത്തിന്റെ സമാധാനം കൂടി കെടുത്തുകയാണ്

സുരേഷ് ​ഗോപി/ ഫെയ്സ്ബുക്ക് ചിത്രം
Last Updated :20 January 2024, 8:52 am IST

ആലപ്പുഴ : രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ആരുടെ കാലുപിടിക്കാനും തയാറെന്ന് സുരേഷ് ഗോപി എംപി. ഓരോ കൊലപാതകവും അതേത് മതമായാലും രാഷ്ട്രീയമായാലും ഒരു പ്രദേശത്തിന്റെ സമാധാനം കൂടി കെടുത്തുകയാണ്. അത് രാജ്യത്തിന്റെ വളര്‍ച്ചയെ തന്നെയാണ് ബാധിക്കുന്നതെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. 

ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് രണ്‍ജീത്തിന്റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് എത്രയോ തവണയാണ് പറയുന്നത്. ഇനി കാലുപിടിക്കണോ അതിനും തയ്യാറാണ്. ഒരു പരിധിയുമില്ലാതെ ആരുടെ കാലുപിടിക്കാനും തയ്യാറാണ്. സുരേഷ് ഗോപി പറഞ്ഞു. 

വളര്‍ന്നു വരുന്ന കുഞ്ഞുങ്ങള്‍, അവരുടെ മനോനില, നഷ്ടപ്പെട്ടവരുടെ ആള്‍ക്കാരുടെ കുഞ്ഞുങ്ങള്‍ മാത്രമല്ല സമൂഹത്തിലെ കുഞ്ഞുങ്ങളുടെ മനസ്സില്‍ കളങ്കമായി അവരെ ഒരു മോശപ്പെട്ട സംസ്‌കാരത്തിലേക്ക് വലിച്ചിഴക്കുന്ന തരത്തിലുള്ളതാണ് ഇത്തരം കൊലപാതകങ്ങളെന്നും സുരേഷ് ഗോപി എംപി പറഞ്ഞു.

രണ്‍ജിത്ത് വധക്കേസില്‍ പ്രതികളെത്തേടി അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു. കൃത്യത്തില്‍ പങ്കെടുത്ത പ്രധാന പ്രതികളെല്ലാം സംസ്ഥാനം വിട്ടതായുള്ള സൂചനകള്‍ ലഭിച്ചതോടെയാണ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചത്. പ്രതികള്‍ ലോകത്ത് എവിടെപ്പോയി ഒളിച്ചാലും പിടികൂടുമെന്ന് മന്ത്രി സജി ചെറിയാന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now