പൊന്മുടിയില്‍ നിയന്ത്രണം വിട്ട കാര്‍ നാലടി താഴ്ചയിലേക്ക് വീണു; രണ്ടു കുട്ടികള്‍ക്ക് പരിക്ക് 

പൊന്മുടി രണ്ടാം വളവില്‍ കാര്‍ അപകടത്തില്‍പ്പെട്ടു

കാര്‍ നാലടി താഴ്ചയിലേക്ക് വീണ നിലയില്‍, സ്‌ക്രീന്‍ഷോട്ട്‌
Last Updated :20 January 2024, 9:23 am IST
Edited by :migrator

തിരുവനന്തപുരം: പൊന്മുടി രണ്ടാം വളവില്‍ കാര്‍ അപകടത്തില്‍പ്പെട്ടു. നിയന്ത്രണം വിട്ട കാര്‍ റോഡില്‍ നിന്ന് നാലടി താഴ്ചയിലേക്ക് വീണു. രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റു.

ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. വെങ്ങാനൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ചയായതിനാല്‍ പൊന്മുടിയിലേക്ക് നിരവധിപ്പേരാണ് വിനോദയാത്ര പോയത്. അതിനിടെയാണ് അപകടം ഉണ്ടായത്.

കുട്ടികളുടെ പരിക്ക് ഗുരുതരമല്ല. നേരത്തെ കാറ്റത്ത് മരം ഒടിഞ്ഞ് വൈദ്യുതി പോസ്റ്റിലേക്ക് വീണ് ഒരു മണിക്കൂറോളം നേരം വാഹനഗതാഗതം തടസ്സപ്പെട്ടിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now