
പൂപ്പാറ കൂട്ടബലാത്സംഗം: മൂന്നുപേര്‍ കുറ്റക്കാരെന്ന് കോടതി; ശിക്ഷ നാളെ
ദേവികുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി

ഇടുക്കി: ഇടുക്കി പൂപ്പാറയില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്നുപേര്‍ കുറ്റക്കാരെന്ന് കോടതി. പ്രതികളായ സുഗന്ധ്, ശിവകുമാര്‍, ശ്യാം എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു.
ദേവികുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. പ്രതികള്‍ക്കുള്ള ശിക്ഷ കോടതി നാളെ വിധിക്കും.
മെയ് 29ന് വൈകിട്ടാണ് പശ്ചിമ ബംഗാൾ സ്വദേശിയായ പെൺകുട്ടിയെ പൂപ്പാറയിലെ തേയിലത്തോട്ടത്തിൽ വച്ച് പ്രതികള്‍ കൂട്ട ബലാത്സംഗം ചെയ്തത്. രാജകുമാരി ഖജനാപ്പാറയിലെ തേയിലത്തോട്ടത്തിലെ തൊഴിലാളികളുടെ മകളാണ് ക്രൂരപീഡനത്തിന് ഇരയായത്.
സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തിൽ ഇരിക്കുമ്പോള്‍ ആറംഗ സംഘമെത്തി പെൺകുട്ടിയുടെ സുഹൃത്തിനെ മർദിച്ച ശേഷം പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിന് മുൻപും കുട്ടി പീഡനത്തിന് ഇരയായിട്ടുള്ളതായി ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പ്രകാശൻ തെങ്ങിൻമുകളിൽ; കള്ളൊഴുക്കിക്കളഞ്ഞ് കന്നാസുമായി ആക്രിക്കാർ മുങ്ങി; ഒടുവിൽ സംഭവിച്ചത്...
പെറ്റിനെയും കൂട്ടി ട്രിപ്പിനിറങ്ങുന്നുണ്ടോ? ബാഗിൽ വേണം ഈ സാധനങ്ങൾ
30 വർഷങ്ങൾക്ക് മുൻപ് പാതിവഴിയിൽ നിന്നുപോയ 'അന്ന' വെള്ളിത്തിരയിലേക്ക്; നിമിത്തമായി 'ബെത്ലഹേം കുടുംബ യൂണിറ്റ്'

കളിപ്പാട്ടത്തിൽ ഒളിപ്പിച്ച എംഡിഎംഎ കടത്ത് മുതൽ കിലോക്കണക്കിന് ലഹരി ഇടപാടുകൾ വരെ; കണ്ണൂരിലെ ലഹരി സിൻഡിക്കേറ്റ് തലവൻ ബംഗളൂരുവിൽ പിടിയിൽ
Related News


ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം, 17 കാരിയെ മൂന്നുപേര്‍ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിയെ വെടിവെച്ചു വീഴ്ത്തി പൊലീസ് ( വീഡിയോ)

കെ ലക്ഷ്മണ, കെജി പ്രേംശങ്കര്‍ ഐപിഎസില്‍ നിന്ന് ജയിലില്‍ എത്തിയവരില്‍ തച്ചങ്കരി മൂന്നാമന്; അഴിമതിക്കേസില്‍ ആദ്യം

