ഇടുക്കിയിൽ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞു; മൂന്നു മരണം; നിരവധി പേർക്ക് പരിക്ക്

തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. 18 പേർക്ക് പരിക്കേറ്റതയാണ് റിപ്പോട്ട്.

അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുന്നു/ ടെലിവിഷൻ ദൃശ്യം
Last Updated :20 January 2024, 9:19 am IST
Edited by :migrator

തൊടുപുഴ: ഇടുക്കി  പൂപ്പാറ തോണ്ടിമലയിൽ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. തിരുനെൽവേലി സ്വദേശികളായ സി പെരുമാൾ (59), വള്ളിയമ്മ (70), സുശീന്ദ്രൻ (8) എന്നിവരാണ് മരിച്ചത്.

വൈകീട്ട് 6.45 ഓടെയൊണ് അപകടം ഉണ്ടായത്. തിരുനെൽവേലിയിൽ നിന്ന് മുന്നാർ ലക്ഷ്മി എസ്റ്റേറ്റിലെ ഒരു വിവാ​ഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ആളുകളാണ് അപകടത്തിൽപ്പെട്ടത്. തോണ്ടി മലയിലെ എസ് വളവിൽ വച്ച് നിയന്ത്രണം വിട്ട ട്രാവലർ കൊക്കയിലേക്ക് മറിയുകയായിരുന്നു.

20 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. 18 പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now