യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

ഭിന്നശേഷിക്കാരനായ സ്വാലിഹ് ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് നിരന്തരം വിഡിയോകൾ ചെയ്തിരുന്നു.

Swalih Valanchery
Popular Malayalam YouTuber Swalih Valanchery Dies at Perinthalmanna Hospital.
Edited by :Joice Daniel
Last Updated :29 ഓഗസ്റ്റ് 2026, 8:31 pm IST

മലപ്പുറം: പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു. ന്യൂമോണിയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭിന്നശേഷിക്കാരനായ സ്വാലിഹ് ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് നിരന്തരം വിഡിയോകൾ ചെയ്തിരുന്നു.

സമൂഹമാധ്യമങ്ങളിൽ സ്വാലിഹിന്റെ വീഡിയോകൾക്ക് നിരവധി ആരാധകരുമുണ്ടായിരുന്നു. ഇന്ന് ഉച്ചയോടെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് സ്വാലിഹിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ആരോഗ്യനില വഷളാകുകയും മരണം സംഭവിക്കുകയും ആയിരുന്നു.സ്വാലിഹിന്റെ ഖബറടക്കം കരേക്കാട് സി.കെ പാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

ഭാര്യ ജസ്‌ന. മക്കൾ മുഹമ്മദ് മിസ്ബാഹ്, ഫാത്തിമ സഫ്വിയ.

News Now

Summary

Popular Malayalam YouTuber Swalih Valanchery Dies at Perinthalmanna Hospital.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics