'ദേശാടനക്കിളിയെ കൊല്ലത്തിന് വേണ്ട' ; പി സി വിഷ്ണുനാഥിനെതിരെ പോസ്റ്റര്‍; കഴക്കൂട്ടത്തും പുതുക്കാടും പ്രതിഷേധം

കഴക്കൂട്ടത്ത് കോണ്‍ഗ്രസ് പരിഗണിക്കുന്ന ഡോ. എസ് എസ് ലാലിനെതിരെയും പോസ്റ്ററുകള്‍ പ്രചരിക്കുന്നു

പി സി വിഷ്ണുനാഥ്, പോസ്റ്ററുകള്‍
Last Updated :20 January 2024, 8:41 am IST
Edited by :migrator

കൊല്ലം: കൊല്ലത്ത് കോണ്‍ഗ്രസ് നേതാവ് പി സി വിഷ്ണുനാഥിനെതിരെ പോസ്റ്റര്‍ പ്രതിഷേധം. ദേശാടനക്കിളിയായ വിഷ്ണുനാഥിനെ കൊല്ലത്ത് കെട്ടിയിറക്കരുതെന്നാണ് ആവശ്യം.  ബിന്ദു കൃഷ്ണയാണ് കൊല്ലത്ത് അനുയോജ്യ സ്ഥാനാര്‍ത്ഥിയെന്നും പോസ്റ്ററില്‍ പറയുന്നു. പാര്‍ട്ടിയെ തകര്‍ത്തയാളെ ഒഴിവാക്കണമെന്ന്  ചെങ്ങന്നൂരില്‍ പതിച്ച പോസ്റ്ററില്‍ ആവശ്യപ്പെടുന്നു. 

ജില്ലാ കമ്മിറ്റി ഓഫീസ്, ഡിസിസി ഓഫീസ് നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ഗ്രൂപ്പ് തിന്നു ജീവിക്കുന്ന വിഷ്ണുനാഥിനെ കൊല്ലത്തിന് വേണ്ട. കോണ്‍ഗ്രസിന്റെ കോട്ടയായ ചെങ്ങന്നൂരില്‍ പാര്‍ട്ടിയുടെ അടിവേരുമാന്തിയ ആളാണ് പി സി വിഷ്ണുനാഥ്. ആ വിഷ്ണുനാഥിനെ കൊല്ലത്ത് മത്സരിപ്പിക്കാന്‍ ഇറക്കരുതെന്നും പോസ്റ്ററില്‍ പറയുന്നു.

കഴക്കൂട്ടത്ത് കോണ്‍ഗ്രസ് പരിഗണിക്കുന്ന ഡോ. എസ് എസ് ലാലിനെതിരെയും പോസ്റ്ററുകള്‍ പ്രചരിക്കുന്നു. ഇറക്കുമതി സ്ഥാനാര്‍ത്ഥിയെ കഴക്കൂട്ടത്തിന് വേണ്ട, പ്രൊഫഷണലുകളെ വേണ്ട, ഇറക്കുമതി സ്ഥാനാര്‍ത്ഥിയെ കഴക്കൂട്ടത്തിറക്കുന്നത് ബിജെപിക്ക് വോട്ട് കൊടുക്കാന്‍ വേണ്ടിയോ എന്നാണ് പോസ്റ്ററില്‍ ഉന്നയിക്കുന്ന ചോദ്യം. 

തൃശൂരിലെ പുതുക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെയും വ്യാപകമായി പോസ്റ്ററുകളുയര്‍ന്നു. കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ വേണ്ടെന്നാണ് പോസ്റ്ററുകളില്‍ പറയുന്നത്. സേവ് കോണ്‍ഗ്രസ് സേവ് പുതുക്കാട് എന്ന പേരിലാണ് പോസ്റ്ററുകള്‍. 

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now