'നാടിനാവശ്യം നന്മയെങ്കില്‍ നമുക്കെന്തിന് മറ്റൊരാള്‍' ; സുധാകരന് വേണ്ടി ഫ്ലക്സ്; മഞ്ചേശ്വരത്തും ആലപ്പുഴയിലും പ്രതിഷേധം

ആലപ്പുഴയില്‍ സിപിഎം സ്ഥാനാര്‍ത്ഥി പിപി ചിത്തരഞ്ജനെതിരെയും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു

Last Updated :20 January 2024, 8:41 am IST
Edited by :migrator

കാസര്‍കോട് : സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ മഞ്ചേശ്വരത്തും ആലപ്പുഴയിലും അമ്പലപ്പുഴയിലും പ്രതിഷേധം. മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന കെ ആര്‍ ജയാനന്ദയ്‌ക്കെതിരെയാണ് പ്രതിഷേധം. മഞ്ചേശ്വരത്ത് ജയാനന്ദയെ വേണ്ട എന്നാണ് പോസ്റ്ററിലെ ആവശ്യം. 

ഉപ്പള ടൗണിലാണ്, സിപിഎം അനുഭാവികള്‍ എന്ന പേരില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ആലപ്പുഴയില്‍ സിപിഎം സ്ഥാനാര്‍ത്ഥി പിപി ചിത്തരഞ്ജനെതിരെയും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ആലപ്പുഴയില്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ വേണ്ട. ആലപ്പുഴയ്ക്ക് വേണ്ട ചിത്തരഞ്ജനെ, നേതൃത്വമേ ചരിത്രം നിങ്ങള്‍ക്ക് മാപ്പു തരില്ല, ഡോ. ഐസക്കിന് പകരം ഡോ. മനോജോ തുടങ്ങി ചിത്തരഞ്ജനെതിരെ പോസ്റ്ററുകളില്‍ പറയുന്നു. 

ആലപ്പുഴയില്‍ ചിത്തരഞ്ജനെതിരെ കോണ്‍ഗ്രസ് മുന്‍ എംപി ഡോ. മനോജ് കുരിശിങ്കലിനെയാണ് പരിഗണിക്കുന്നത്. അമ്പലപ്പുഴയില്‍ ജി സുധാകരന് വേണ്ടിയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. എഐടിയുസിയുടെ പേരിലാണ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. നാടിനാവശ്യം നന്മയെങ്കില്‍ നമുക്കെന്തിന് മറ്റൊരാള്‍ എന്ന് ബോര്‍ഡില്‍ ചോദിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now