
വില കുറച്ച് സപ്ലൈകോ; വെളിച്ചെണ്ണയ്ക്കും മുളകിനും പുതുക്കിയ വില; നാളെ മുതല്‍ പ്രാബല്യത്തില്‍
മുളക് അരക്കിലോയ്ക്ക് 86. 10 രൂപയില്‍ നിന്നും 78.75 രൂപയായും വെളിച്ചെണ്ണ അര ലിറ്റര്‍ സബ്സിഡി ഉള്‍പ്പെടെ ഒരു ലിറ്ററിന് 142.80 രൂപയായും പുതുക്കി നിശ്ചയിച്ചു.
തിരുവന്തപുരം: സപ്ലൈകോ വില്പനശാലകളില് സബ്സിഡി മുളകിനും വെളിച്ചെണ്ണയ്ക്കും വിലകുറച്ചു. മുളക് അരക്കിലോയ്ക്ക് 86. 10 രൂപയില്‍ നിന്നും 78.75 രൂപയായും വെളിച്ചെണ്ണ അര ലിറ്റര്‍ സബ്സിഡി ഉള്‍പ്പെടെ ഒരു ലിറ്ററിന് 142.80 രൂപയായും പുതുക്കി നിശ്ചയിച്ചു. നാളെ മുതലാണ് കുറഞ്ഞ വില നിലവില്‍ വരിക.
വെളിച്ചെണ്ണയ്ക്ക് നേരത്തെ 152.25 രൂപയായിരുന്നു വില. അഞ്ച് ശതമാനം ജിഎസ്ടി ഉള്‍പ്പെടെയുള്ള വിലയാണിത്. 13 ഇനം സബ്സിഡി സാധനങ്ങള്‍ പൊതുവിപണി യില്‍ നിന്ന് 35 ശതമാനത്തോളം വിലക്കിഴിവിലാണ് സപ്ലൈകോ ഔട്ട്ലെറ്റുകളില് ലഭിക്കുക. ചെറുപയര്‍ (ഒരു കിലോഗ്രാം) 92 രൂപ, ഉഴുന്ന് ബോള്‍ (ഒരു കിലോഗ്രാം) 95 രൂപ, വന്‍ കടല (ഒരു കിലോഗ്രാം) 69 രൂപ, വന്‍പയര്‍ (ഒരു കിലോഗ്രാം) 75 രൂപ, തുവരപ്പരിപ്പ് (ഒരു കിലോഗ്രാം) 111 രൂപ എന്നിങ്ങനെയാണ് സബ്സിഡി വില.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മല്ലി (500ഗ്രാം) 40.95 രൂപ, പഞ്ചസാര (ഒരു കിലോഗ്രാം) 28.35രൂപ എന്നിങ്ങനെയാണ് ജിഎസ്ടി ഉള്‍പ്പെടെയുള്ള വില. ജയ അരി (ഒരു കിലോഗ്രാം) 29 രൂപ, കുറുവ, മട്ട എന്നീ അരികള്‍ക്ക് ഒരു കിലോഗ്രാം 30 രൂപ വീതം, പച്ചരി (ഒരു കിലോഗ്രാം) 26 രൂപ എന്നീ നിരക്കിലാണ് സപ്ലൈകോയില്‍ സാധനങ്ങള്‍ നല്‍കുക.
WHAT TO READ NEXT
മണ്‍സൂണ്‍: കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയത്തില്‍ മാറ്റം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ



