ക്ഷേത്രത്തില്‍ നിവേദ്യം തയ്യാറാക്കുന്നതിനിടെ തീപൊള്ളലേറ്റു; മേല്‍ശാന്തി മരിച്ചു
ചിറയന്‍കീഴ് സ്വദേശിയായ ഇലങ്കമഠത്തില്‍ ജയകുമാരന്‍ നമ്പൂതിരിയാണ് മരിച്ചത്.

തിരുവനന്തപുരം: കിളിമാനൂര്‍ പൂതിയകാവ് ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ നിവേദ്യം തയ്യാറാക്കുന്നതിനിടെ തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മേല്‍ശാന്തി മരിച്ചു. ചിറയന്‍കീഴ് സ്വദേശിയായ ഇലങ്കമഠത്തില്‍ ജയകുമാരന്‍ നമ്പൂതിരിയാണ് മരിച്ചത്. 49 വയസായിരുന്നു. കഴിഞ്ഞ മാസം 30ാം തീയതിയാണ് അപകടം ഉണ്ടായത്.
പാചകവാതകം ചോര്‍ന്നതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ നിവേദ്യം ഒരുക്കി പുറത്തിറങ്ങിയ ശേഷം വീണ്ടും പൂജാരി അകത്ത് കയറുന്നതിനിടെയാണ് അപകടം ഉണ്ടായത്.
തീപിടിത്തത്തില്‍ ജയകുമാരന്‍ നമ്പൂതിരിക്ക് സാരമായി പൊള്ളലേറ്റിരുന്നു. ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിയിരിക്കെയാണ് അന്ത്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

'സമരാഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

വാഴയ്ക്ക് ശേഷം ആനന്ദ് മേനൻ; മഞ്ജു വാര്യരുടെ 'ഹാപ്പിലൂപ്പ്' ഫസ്റ്റ് ലുക്ക് പുറത്ത്
Related News
ഇന്റർവ്യൂ മാര്‍ക്ക് ബോള്‍ പോയിന്റ് പേന കൊണ്ട് രേഖപ്പെടുത്തണം, വീഡിയോ ചിത്രീകരിക്കണം; ശബരിമല മേല്‍ശാന്തി നിയമനത്തില്‍ റിട്ട. ജസ്റ്റിസ് വി ജി അരുണ്‍ നിരീക്ഷകന്

ഇടിമിന്നലേറ്റ് നിര്‍മ്മാണ തൊഴിലാളി മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്
