വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ പ്രഫ. താണു പദ്മനാഭന്‍ അന്തരിച്ചു

ഖ്യാത ഭൗതികശാസ്ത്രജ്ഞന്‍ പ്രഫ. താണു പദ്മനാഭന്‍ അന്തരിച്ചു. 64 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് പൂനെയിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു

പ്രഫ. താണു പദ്മനാഭന്‍/വിക്കിപിഡിയ
Last Updated :20 January 2024, 8:49 am IST

പൂനെ: വിഖ്യാത ഭൗതികശാസ്ത്രജ്ഞന്‍ പ്രഫ. താണു പദ്മനാഭന്‍ അന്തരിച്ചു. 64 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് പൂനെയിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. 

തിരുവനന്തപുരം സ്വദേശിയായ താണു പദ്മനാഭന്‍ പൂനെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സില്‍ അക്കാദമിക് ഡീനായിരുന്നു. സാമാന്യ ആപേക്ഷിക സിദ്ധാന്തത്തെ പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വിശദീകരിച്ച അദ്ദേഹം ക്വാണ്ടം ഫിസിക്‌സിലും ആസ്‌ട്രോഫിസിക്‌സിലും പ്രാഗത്ഭ്യം തെളിയിച്ചു. രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഉയര്‍ന്ന ശാസ്ത്ര ബഹുമതിയായ കേരള ശാസ്ത്ര പുരസ്‌കാരം ഈ വര്‍ഷം പ്രൊഫ. താണു പദ്മനാഭന് ലഭിച്ചിരുന്നു.

1957 ല്‍ തിരുവനന്തപുരത്താണ് അദ്ദേഹം ജനിച്ചത്. യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ബിഎസ്‌സി (1977), എംഎസ്‌സി (1979) ബിരുദങ്ങള്‍ നേടി. ആദ്യത്തെ ഗവേഷണ പേപ്പര്‍ ഇരുപതാം വയസ്സില്‍ പ്രസിദ്ധീകരിച്ചു. 

1992 മുതല്‍ പൂണെയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സിലാണ്. സ്വിറ്റ്‌സര്‍ലന്റിലെ പ്രസിദ്ധ കണികാ ഭൗതിക ഗവേഷണ കേന്ദ്രമായ സേണ്‍, ന്യൂ കാസില്‍ സര്‍വകലാശാല, ലണ്ടനിലെ ഇംപീരിയല്‍ കോളേജ്, കാള്‍ടെക്, പ്രിന്‍സ്ടണ്‍, കേംബ്രിഡ്ജ് സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറാണ്.

ആഫ്ടര്‍ ദി ഫസ്റ്റ് ത്രീ മിനുട്‌സ്  ദ സ്‌റ്റോറി ഓഫ് ഔവര്‍ യൂണിവേഴ്‌സ്, തിയററ്റിക്കല്‍ ആസ്‌ട്രോഫിസിക്‌സ്, ആന്‍ ഇന്‍വിറ്റേഷന്‍ ടു ആസ്‌ട്രോഫിസിക്‌സ് തുടങ്ങിയ കൃതികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ജയന്ത് നര്‍ലിക്കറുമൊത്ത് ഗ്രാവിറ്റി, ഗേജ് തിയറീസ് ആന്‍ഡ് കോസ്‌മോളജി എഴുതി. 

ഭാര്യ: ഡോ. വാസന്തി പത്മനാഭന്‍. മകള്‍: ഹംസ പത്മനാഭന്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now