വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നതിന് വിജ്ഞാപനം പ്രസിദ്ധീകരിച്ച് പിഎസ് സി

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:45 am IST

News Now

തിരുവനന്തപുരം: വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നതിന് വിജ്ഞാപനം പ്രസിദ്ധീകരിച്ച് പിഎസ് സി.കേരളത്തിലെ യൂണിവേഴ്‌സിറ്റികളില്‍ യൂണിവേഴ്‌സിറ്റി എഞ്ചിനീയര്‍, പ്രോഗ്രാമര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍), പ്രൊഫഷണല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (ലൈബറി), ഓവര്‍സീയര്‍ ഗ്രേഡ് 2 (ഇലക്ട്രിക്കല്‍), ഇലക്ട്രീഷ്യന്‍, ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡര്‍ (ഹെവി പാസഞ്ചര്‍/ഗുഡ്‌സ് വെഹിക്കിള്‍) എന്നിങ്ങനെ 7 തസ്തികകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനാണ് വിജ്ഞാപനം ഇറക്കിയത്.

2021 ജൂണ്‍ 16 ഗസറ്റിലാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ ജൂണ്‍ 15 ലെ പി.എസ്.സി. ബുള്ളറ്റിനില്‍ ലഭ്യമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates