
'എളമരം താന്‍ ബഹുമാനിക്കുന്ന ജനകീയ നേതാവ്, അത് പറയാനുള്ള അധികാരമുണ്ട്'; പി.ടി ഉഷ
സ്‌പോര്‍ട്‌സാണ് തന്റെ ജീവവായു, സ്‌പോര്‍ട്‌സിന് വേണ്ടിയാണ് ഇനിയും പ്രവര്‍ത്തിക്കുക.
കോഴിക്കോട്: താന്‍ ബഹുമാനിക്കുന്ന ജനകീയ നേതാവാണ് എളമരം കരീമെന്ന് പി.ടി ഉഷ. എളമരം കരീമിന് അത് പറയാനുള്ള അധികാരമുണ്ട്. കായിക രംഗത്തിനുള്ള അംഗീകാരമാണ് തന്റെ സ്ഥാനലബ്ധിയെന്നും പി.ടി ഉഷ മാധ്യമങ്ങളോട് പറഞ്ഞു.
സ്‌പോര്‍ട്‌സാണ് തന്റെ ജീവവായു, സ്‌പോര്‍ട്‌സിന് വേണ്ടിയാണ് ഇനിയും പ്രവര്‍ത്തിക്കുക. തനിക്ക് രാഷ്ട്രീയമില്ലെന്നും എല്ലാവരുടെയും പിന്തുണയുണ്ടെന്നും പിടി ഉഷ പറഞ്ഞു.
'ഏഷ്യാഡ് യോഗ്യതയ്ക്കു പുറമേയുള്ള യോഗ്യത' തെളിയിച്ചതാണ് പി.ടി ഉഷയെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നിര്‍ദ്ദേശിച്ചതെന്നായിരുന്നു എളമരം കരീമിന്റെ പരിഹാസം. കോഴിക്കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പതിഷേധ സദസിലായിരുന്നു കരീമിന്റെ പരാമര്‍ശം
സംഘപരിവാറിനു അനുയോജ്യരായി പെരുമാറുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കുന്നു സ്ഥിതിയുണ്ടെന്ന് എളമരം കരീം പറഞ്ഞു. അയോധ്യ കേസില്‍ വിധി പുറപ്പെടുവിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിച്ചതിന് പിന്നാലെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്യപ്പെട്ടു. ഇപ്പോള്‍ കേരളത്തില്‍നിന്ന് ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തു. അതിന് തനിക്കു യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏഷ്യാഡ് യോഗ്യതയ്ക്കു പുറമേയുള്ള യോഗ്യതയാണു തെളിയിച്ചതെന്നായിരുന്നു കരീമിന്റെ പരിഹാസം.
കരീമിന്റെ പരാമര്‍ശത്തിനെതിരെ കേന്ദ്രമന്ത്രി, വി മുരളീധരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തുടങ്ങി നിരവധി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തുവന്നിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പിന് ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



