
News Now
കനത്ത തോൽവി, രണ്ടാം പോരിൽ ബ്ലാസ്റ്റേഴ്സ് ഞെട്ടി!

8.5 ഓവറില് 104 അടിച്ച് ജയം! ആദ്യ പരമ്പര തന്നെ ഉറപ്പിച്ച് 'ക്യാപ്റ്റന് സ്മൃതി മന്ധാന'

സ്കൂട്ടർ മറിഞ്ഞു; തെറിച്ചു വീണത് ട്രാക്ടറിന് അടിയിൽ; അധ്യാപികയ്ക്ക് ദാരുണാന്ത്യം

ഫ്രാന്സില് പ്രക്ഷോഭം തീവ്രമാകുന്നു; പ്രസിദ്ധമായ ലിമോസ് ടൗണ് ഹാള് തീയിട്ട് നശിപ്പിച്ച് പ്രതിഷേധക്കാര്

കൽപ്പറ്റ: കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ചു വയനാട് ജില്ലയിലെ പുൽപ്പള്ളിയിൽ ഹർത്താലിനിടെ ഉണ്ടായ സംഘർഷങ്ങളിൽ അഞ്ച് പേർ കൂടി അറസ്റ്റിൽ. ഇതോടെ സംഭവവുമായി ബന്ധപ്പെട്ടു പത്ത് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
സുരേഷ്, സണ്ണി, സജി ജോസഫ്, ഷെഞ്ജിത്ത്, വിൻസന്റ് മാത്യു എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ വനംവകുപ്പിന്റെ വാഹനം ആക്രമിച്ച കേസിൽ രണ്ട് പേർ പിടിയിലായിരുന്നു. കുറിച്ചിപ്പറ്റ സ്വദേശി ഷിജു കാഞ്ഞിരത്തിങ്കൽ, പുൽപ്പള്ളി സ്വദേശി വാസു എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ കണ്ടാലറിയുന്ന 100 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
അക്രമ സംഭവങ്ങളിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കാൻ പൊലീസ് തീരുമാനിച്ചിരുന്നു. വനം വകുപ്പിന്റെ വാഹനം ആക്രമിച്ചു, ഉദ്യോഗസ്ഥരെ ആക്രമിച്ചു, മൃതദേഹം തടഞ്ഞു, പൊലീസിനെ കല്ലെറിഞ്ഞു തുടങ്ങിയ കുറ്റങ്ങൾ പ്രതിഷേധക്കാർക്കെതിരെ ചുമത്താൻ തീരുമാനമുണ്ട്. കൃത്യമായി പ്രതികളെ കണ്ടെത്തി അറസ്റ്റ് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് പൊലീസ് നിലപാട്.
WHAT TO READ NEXT

23 വാര്ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം നാളെ; പോളിങ് 75.1
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


