ഉപതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ തുടങ്ങാനും സിപിഎം യോഗത്തില്‍ ധാരണയായി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:23 am IST

News Now

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവു വന്ന പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് വൈകില്ലെന്ന് സിപിഎം വിലയിരുത്തല്‍. ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് പുതുപ്പള്ളി ചര്‍ച്ചയായത്. ഉപതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ തുടങ്ങാനും സിപിഎം യോഗത്തില്‍ ധാരണയായി.

അടുത്ത മാസം ആദ്യം പോളിറ്റ് ബ്യൂറോ, കേന്ദ്രക്കമ്മിറ്റി യോഗങ്ങള്‍ നടക്കുന്നുണ്ട്. അതിനുശേഷം സംസ്ഥാന നേതൃയോഗങ്ങളും ചേരും. ഇതിനു പിന്നാലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാനാണ് ഏകദേശ ധാരണ. 

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ് ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ഒക്ടോബര്‍ മാസത്തില്‍ നടക്കുന്നുണ്ട്. ഇതോടൊപ്പം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചേക്കാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അഞ്ചുപതിറ്റാണ്ടിലേറെയായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് കേരള നിയമസഭയില്‍ പുതുപ്പള്ളിയുടെ പ്രതിനിധി.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates