പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങള്‍ക്ക്‌ നാളെ അവധി; ​ഗതാ​ഗത നിയന്ത്രണം

അങ്കണവാടി ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും അവധി ബാധകം

Holiday for educational institutions
വിദ്യാലയങ്ങള്‍ക്ക്‌ നാളെ അവധി, Puthur Zoo Inaugurationപ്രതീകാത്മക ചിത്രം
Edited by :renjith.k
Last Updated :27 ഒക്ടോബർ 2025, 8:34 pm IST

തൃശൂർ: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനത്തോടനുബന്ധിച്ച് പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള അങ്കണവാടി ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും നാളെ (ഒക്ടോബർ 28 ചൊവ്വ) അവധിയായിരിക്കുമെന്ന് തൃശൂര്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ അറിയിച്ചു. ഗതാഗത നിയന്ത്രണവും ജനത്തിരക്കും പരിഗണിച്ചാണ് അവധി നൽകുന്നത്.

​ഗതാ​ഗത നിയന്ത്രണം

മുഖ്യമന്ത്രി പിണറായി വിജയൻ വരുന്നതിന്റെ ഭാ​​ഗമായി കുട്ടനെല്ലൂർ ദേശീയപാത തൊട്ട് പുത്തൂർ വരെ വൈകീട്ട് 4 മണി മുതൽ ​ഗതാ​ഗത നിയന്ത്രണമുണ്ടാകും. ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നവർ അതിനു മുൻപേ പാർക്കിൽ എത്തണം. വൈകീട്ട് 3നു ഉദ്ഘാടന സമ്മേളനത്തിന്റെ ഭാ​ഗ​ഗമായ ഘോഷയാത്രകൾ ആരംഭിക്കും. പുത്തൂർ പള്ളി പരിസരത്തു നിന്നു പയ്യപ്പിള്ളി മൂലയിൽ പുത്തൂർ സൂ ഹോസ്പിറ്റൽ പരിസരത്തു നിന്നുമാണ് ഘോഷയാത്രകൾ ആരംഭിക്കുന്നത്.

തൃശൂർ, പുത്തൂർ റൂട്ടിൽ ഓടുന്ന 22 സ്വകാര്യ ബസുകൾ ഉദ്ഘാടന പരിപാടിക്ക് വരുന്നവരെ സൗജന്യമായി എത്തിക്കും. വെട്ടുകാട് പുത്തൂർ റസിഡൻസി ഹോട്ടലിനു സമീപത്തും പൊന്നൂക്കര വളവ് ഭാ​ഗത്തുമാണ് ബസുകൾ ഉൾപ്പെടെയുള്ള കൂടുതൽ വാഹനങ്ങൾ ഉൾക്കൊള്ളുന്ന പ്രധാന പാർക്കിങ് കേന്ദ്രങ്ങൾ. ഇതിനു പുറമേ പുത്തൂർ ഫൊറോന പള്ളി അങ്കണം, പുത്തൂർ പഞ്ചായത്ത് മൈതാനം, പുത്തൂർ പുഴയോരം പാർക്കി, എരവിമം​ഗലം ഷഷ്ടി പറമ്പ്, കൈനൂർ ശിവക്ഷേത്ര മൈതാനും, പാറോത്ത് വഴിയിലെ സുറിയാനി പള്ളി പരിസരം എന്നിവിടങ്ങളിലും പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

വിശിഷ്ട അതിഥികളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ സുവോളജിക്കൽ പാർക്കിനുള്ള ആണ് സൗകര്യം ഒരുക്കിയിട്ടുള്ളത്. പാർക്കിങ് കേന്ദ്രങ്ങളിലേക്കു പൊലീസിന്റേയും വളന്റിയർമാരുടേയും സഹായം ഉണ്ടാകും.

News Now

Summary

Puthur Zoo Inauguration: The holiday is being given considering traffic control and crowding.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates