പി വി അന്‍വര്‍ ക്വാറന്റൈന്‍ നിബന്ധന ലംഘിച്ചു; പരാതിയുമായി കെഎസ്‌യു

വിദേശത്ത് നിന്നെത്തിയ പി വി അന്‍വര്‍ ക്വാറന്റൈന്‍ നിബന്ധന ലംഘിച്ചെന്ന് കെഎസ്‌യുവിന്റെ പരാതി

പിവി അന്‍വര്‍ എംഎല്‍എ /ചിത്രം ഫെയ്‌സ്ബുക്ക്‌
Last Updated :20 January 2024, 8:41 am IST
Edited by :migrator


കോഴിക്കോട്: വിദേശത്ത് നിന്നെത്തിയ പി വി അന്‍വര്‍ ക്വാറന്റൈന്‍ നിബന്ധന ലംഘിച്ചെന്ന് കെഎസ്‌യുവിന്റെ പരാതി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ അന്‍വറിനെ സ്വീകരിക്കാന്‍ വലിയ ആള്‍ക്കൂട്ടമുണ്ടായിരുന്നെന്നും ക്വാറന്റൈനില്‍ പോകാതെ എംഎല്‍എ ജനമധ്യത്തിലേക്ക് ഇറങ്ങിയെന്നുമാണ് കെഎസ്‌യുവിന്റെ പരാതി. കോവിഡ് നിയന്ത്രണം ലംഘിച്ചതിന് അന്‍വറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്കും ആരോഗ്യ വകുപ്പിനും കെഎസ്‌യു പരാതി നല്‍കി. 

ബിസിനസ് ആവശ്യങ്ങള്‍ക്കായി ആഫ്രിക്കയില്‍ ആയിരുന്ന അന്‍വര്‍ ഇന്നാണ് കേരളത്തില്‍ തിരിച്ചെത്തിയത്. അന്‍വറിന്റെ അസാന്നിധ്യം നിലമ്പൂരില്‍ കോണ്‍ഗ്രസ് അടക്കം നേരത്തെ വലിയ ചര്‍ച്ചയാക്കിയിരുന്നു.

എംഎല്‍എയെ കാണാനില്ലെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസുകാര്‍ പൊലീസ് സ്‌റ്റേഷനിലെത്തിയതോടെ സാമൂഹ്യമാധ്യമങ്ങളിലും ഇക്കാര്യം ചര്‍ച്ചയായി. ഇതോടെ താന്‍ ബിസിനസ് ആവശ്യാര്‍ത്ഥം ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലാണെന്നും വൈകാതെ തിരിച്ചുവരുമെന്നും വ്യക്തമാക്കി അദ്ദേഹം ഫേസ്ബുക്കില്‍ വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിമാനത്താവളത്തിലെത്തിയ അന്‍വറിന് സിപിഎം പ്രവര്‍ത്തകര്‍ വന്‍ സ്വീകരണം നല്‍കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now