ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം

റഹീം പൂവാട്ടുപറമ്പ് Source by : ഫെയ്‌സ്ബുക്ക് ചിത്രം
Last Updated :5 February 2024, 12:34 pm IST

News Now

കോഴിക്കോട്: പ്രമുഖ മാധ്യമപ്രവർത്തകനും ചലച്ചിത്ര പ്രവർത്തകനുമായ റഹിം പൂവാട്ടുപറമ്പ് അന്തരിച്ചു. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം.

സിനിമാ പ്രൊഡക്ഷൻ മേഖലകളിലെ നിറസാന്നിധ്യമായിരുന്നു. പ്രേംനസീർ അഭിനയിച്ച 'ധ്വനി'എന്ന സിനിമയുടെ പിആർഒ ആയാണ് റഹിം പൂവാട്ടുപറമ്പ് സിനിമയിലെത്തുന്നത്. തുടർന്ന് പത്തോളം സിനിമകളുടെയും, നിരവധി ടെലിവിഷൻ പരിപാടികളുടേയും കഥാകൃത്തായും പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിച്ചു.

സുഖവാസം, ഫാഷൻ പരേഡ്,പൂനിലാവ്, ചേനപ്പറമ്പിലെ ആനക്കാര്യം തുടങ്ങി നിരവധി സിനിമകളുടെ കഥാകൃത്തായിരുന്നു. ഏതാനും ഹ്രസ്വ സിനിമകള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്.

അല്‍ അമീനിലും കേരള ടൈംസിലും പത്ര പ്രവര്‍ത്തകനായിരുന്നു. നിരവധി സിനിമാ മാസികകളുടെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates