
പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു
കിലുക്കം, നരസിംഹം, ആറാം തമ്പുരാൻ, സ്ഫടികം, തുടങ്ങി നിരവധി ചിത്രങ്ങളുടെ നിർമാണ നിർവഹണത്തിൽ പ്രവർത്തിച്ചിട്ടുണ്ട്

ചെന്നൈ: മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു. 78 വയസ്സായിരുന്നു. ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. പനി ബാധിച്ച് ചികിത്സയിലായിരുന്നു. കൊടുങ്ങല്ലൂർ മേത്തല വാഴൂർ കുടുംബാംഗമാണ്.
അഞ്ചു പതിറ്റാണ്ടുകാലം മലയാളസിനിമയിൽ നിർമാണ സഹായ രംഗത്ത് സജീവമായിരുന്ന രാധാകൃഷ്ണൻ നൂറിലധികം സിനിമകളിൽ എക്‌സിക്യുട്ടീവായി പ്രവർത്തിച്ചിട്ടുണ്ട്. കിലുക്കം, നരസിംഹം, ആറാം തമ്പുരാൻ, സ്ഫടികം, തുടങ്ങി നിരവധി ചിത്രങ്ങളുടെ നിർമാണ നിർവഹണത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.
പ്രിയദർശൻ, ഐ.വി. ശശി, ഷാജി കൈലാസ് തുടങ്ങിയ സംവിധായകരുടേയും, സുരേഷ് ബാലാജി, മേനകാ സുരേഷ് കുമാർ, ഗാന്ധിമതി ബാലൻ തുടങ്ങിയ പ്രമുഖ നിർമാതാക്കളുടെയും കൂടെ രാധാകൃഷ്ണൻ പ്രവർത്തിച്ചിട്ടുണ്ട്.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Production Executive V.V. Radhakrishnan has passed away
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





