
'പ്രക്ഷോഭം തുടങ്ങാന്‍ എന്നെയും മുത്തശ്ശിയെയും ശബരിമലയില്‍ എത്താന്‍ സഹായിച്ചയാള്‍ ; പത്മകുമാറിനോട് അയ്യപ്പന് പൊറുക്കട്ടെ'
ആദ്യ ദിനം പ്രക്ഷോഭം തുടങ്ങാന്‍ എന്നെയും മുത്തശ്ശിയേയും, അമ്മയെയും ശബരിമലയില്‍ എത്താന്‍ സഹായിച്ചത് പത്മകുമാര്‍ സാര്‍ ആണ്

കൊച്ചി: ശബരിമല പ്രക്ഷോഭം തുടങ്ങാന്‍ തന്നെയും മുത്തശ്ശിയേയും, അമ്മയെയും ശബരിമലയില്‍ എത്താന്‍ സഹായിച്ചത് അന്നത്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ എ പത്മകുമാറാണെന്ന് രാഹുല്‍ ഈശ്വര്‍. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എ പത്മകുമാറിനെ പ്രത്യേക അന്വേഷ സംഘം അറസ്റ്റ് ചെയ്തതിന് പിന്നാലെ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലാണ് രാഹുല്‍ ഇക്കാര്യം പറയുന്നത്. ഒരു വശത്തു മുഖ്യമന്ത്രി പിണറായിയെ, മറുവശത്തു ഞങ്ങള്‍ വിശ്വാസികളെ ബാലന്‍സ് ചെയ്യാന്‍ ശ്രമിച്ച സഖാവായിരുന്നു അദ്ദേഹമെന്നും ഇങ്ങനെ സ്വര്‍ണ്ണ കൊള്ള വിഷയത്തില്‍ അറസ്റ്റില്‍ ആയതില്‍ വിഷമമുണ്ടെന്നും രാഹുല്‍ ഈശ്വര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
'വാസു സാര്‍ എന്നും വിശ്വാസികളെ തോല്പിക്കാന് ശ്രമിച്ച വ്യക്തിയാണ് . പത്മകുമാര്‍ സാര്‍ സമസ്താപരാധം അയ്യപ്പനോട് പറഞ്ഞു പ്രായശ്ചിത്തം ചെയ്യട്ടെ. ഹൈക്കോടതി ക്ഷമിക്കില്ല, അയ്യപ്പന്മാര് ക്ഷമിക്കില്ല, പക്ഷെ ഈ മുതിര്‍ന്ന പ്രായത്തില്‍ പത്മകുമാര്‍ സാറിനോട് അയ്യപ്പന് ക്ഷമിക്കട്ടെ' രാഹുല്‍ ഈശ്വര്‍ കുറിപ്പില്‍ പറയുന്നു
രാഹുലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
ശബരിമല പ്രക്ഷോഭത്തില്‍ ആദ്യ അറസ്റ്റ് എന്റെ 82 വയസ്സുള്ള മുത്തശ്ശി ദേവകി അന്തര്‍ജ്ജനത്തിന്റേതാണ്, അത് അയ്യപ്പന് വേണ്ടി ഉള്ള പോരാട്ടം ആയിരുന്നെങ്കില്‍, ഇന്ന് അയ്യപ്പന്റെ സ്വര്‍ണം കൊള്ള ചെയ്തതിനാണ് പത്മകുമാര്‍ സാറിനെ അറസ്റ്റ് ചെയ്തത്.
മനസ്സ് നീറുന്ന വിഷമമാണ് പത്മകുമാര്‍ സാറിന്റെ അറസ്റ്റ് വാര്‍ത്ത കേള്‍ക്കുമ്പോള്‍. അദ്ദേഹത്തിന്റെ ശമ്പളം ശബരിമല പ്രക്ഷോഭത്തെ സഹായിക്കാന്‍ തരാം എന്ന് പറഞ്ഞ, ശബരിമല വിധി വന്നപ്പോള്‍ കണ്ണീരണിഞ്ഞ ഒരു മനുഷ്യന്.. ഒരു വശത്തു മുഖ്യമന്ത്രി ശ്രീ പിണറായിയെ മറുവശത്തു ഞങ്ങള്‍ വിശ്വാസികളെ ബാലന്‍സ് ചെയ്യാന്‍ ശ്രമിച്ച ഒരു സഖാവ് ഇങ്ങനെ സ്വര്‍ണ്ണ കൊള്ള വിഷയത്തില്‍ അറസ്റ്റില്‍ ആയതില്‍ വിഷമമാണ് ...
ആദ്യ ദിനം പ്രക്ഷോഭം തുടങ്ങാന്‍ എന്നെയും മുത്തശ്ശിയേയും, അമ്മയെയും ശബരിമലയില്‍ എത്താന്‍ സഹായിച്ചത് പത്മകുമാര്‍ സാര്‍ ആണ് ..
വാസു സാര്‍ എന്നും വിശ്വാസികളെ തോല്പിക്കാന് ശ്രമിച്ച വ്യക്തിയാണ് ... പത്മകുമാര്‍ സര് സമസ്താപരാധം അയ്യപ്പനോട് പറഞ്ഞു പ്രായശ്ചിത്തം ചെയ്യട്ടെ .. ഹൈക്കോടതി ക്ഷമിക്കില്ല, അയ്യപ്പന്മാര് ക്ഷമിക്കില്ല, പക്ഷെ ഈ മുതിര്‍ന്ന പ്രായത്തില്‍ പദ്മകുമാര്‍ സര് നോട് അയ്യപ്പന് ക്ഷമിക്കട്ടെ .. സ്വാമി ശരണം
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Rahul Easwar Facebook post On Padmakumar's arrest
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'വിജയ്യുടെ അമ്മയാകാന്‍ ബുദ്ധിമുട്ട് തോന്നി'; സൂപ്പര്‍ ഹിറ്റ് ചിത്രം വേണ്ടെന്ന് വച്ചതിനെപ്പറ്റി ഉര്‍വശി

സുരേഷേട്ടന്റെ മകളെ യാത്രയാക്കിയത് ഞാന്‍ കൊടുത്ത ഷര്‍ട്ട് പുതപ്പിച്ച്; ഇന്നും മായാത്ത നോവാണത്: ഇന്ദ്രന്‍സ്


