
'സുജിത്തിന്റെ പേരാട്ടത്തിന് നാട് പിന്തുണ നല്‍കും'; കുറിപ്പുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
തനിക്കു നേരെ ഉയർന്ന ആരോപണങ്ങൾക്കു ശേഷം ആദ്യമായാണ് ഒരു വിഷയത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.

കൊച്ചി: കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ പൊലീസ് അതിക്രൂരമായി മര്‍ദിച്ച സംഭവത്തിൽ ഫെയ്സ്ബുക്ക് പോസ്റ്റുമായി എംഎൽഎയും യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിൽ. സുജിത്തിനെ മർദിച്ച് അവശനാക്കിയ ശേഷം കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന് രാഹുൽ ആരോപിച്ചു. നീണ്ട രണ്ട് വർഷത്തെ പോരാട്ടത്തിന്റെ ഭാഗമായാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നതെന്നും രാഹുൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
തനിക്കു നേരെ ഉയർന്ന ആരോപണങ്ങൾക്കു ശേഷം ആദ്യമായാണ് ഒരു വിഷയത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. അടൂരിലെ വീട്ടിലാണ് രാഹുൽ ഇപ്പോഴും തുടരുന്നത്.
ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണരൂപം
പ്രസ്ഥാനത്തിനും ഈ നാടിനും വേണ്ടി നിരവധി യൂത്ത് കോൺഗ്രസുകാരാണ് ഇക്കാലയളവിൽ പൊലീസിന്റെ ക്രൂര മർദ്ദനങ്ങൾക്കു ഇരയായത്. അതിലെ ഏറ്റവും ക്രൂരമായ അനുഭവമാണ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് നേരിടേണ്ടി വന്നത്. സുജിത്തിനെ മർദിച്ച് അവശനാക്കിയ ശേഷം കള്ളക്കേസിൽ കുടുക്കാനും ശ്രമിച്ചു. നീണ്ട രണ്ട് വർഷത്തെ പോരാട്ടത്തിന്റെ ഭാഗമായാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നത്…..
സുജിത്തിന്റെ പോരാട്ടത്തിന് ഈ നാട് പിന്തുണ കൊടുക്കും
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Rahul Mamkootathil's Facebook post addresses the alleged police assault on a Youth Congress leader in Kunnamkulam
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'80 ശതമാനം ഇന്ത്യക്കാരും മാംസാഹാരം കഴിക്കുന്നവർ'; ബ്രിക്സിൽ സസ്യാഹാരം മാത്രം വിളമ്പിയതിനെതിരെ രാഹുൽ ഗാന്ധി

'കമാൻഡർ ഇൻ തീഫ്' പരാമർശം: രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസ് റദ്ദാക്കാനാകില്ല; ബോംബെ ഹൈക്കോടതി

