ചരക്ക് ട്രെയിന്‍ തകരാറിലായി; ഷൊര്‍ണൂര്‍ - തൃശൂര്‍ പാതയില്‍ ഗതാഗതം തടസപ്പെട്ടു, ട്രെയിനുകള്‍ വൈകി ഓടുന്നു

Rail traffic was disrupted on Shoranur - Thrissur route
പ്രതീകാത്മക ചിത്രം
Last Updated :16 July 2024, 7:58 pm IST
Edited by :amalkjoy

തൂശൂര്‍: ചരക്ക് ട്രെയിന്‍ തകരാറിലായതിനെ തുടര്‍ന്ന് ഷൊര്‍ണൂര്‍ - തൃശൂര്‍ പാതയില്‍ റെയില്‍ ഗതാഗതം തടസപ്പെട്ടു. ഷൊര്‍ണൂര്‍ ബി ക്യാബിന് മുന്നിലാണ് ചരക്കുവണ്ടിയുടെ എഞ്ചിന്‍ തകരാറിലായത്. ഇതേതുടര്‍ന്ന് ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.

വന്ദേഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ ഷൊര്‍ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ പിടിച്ചിട്ടു. ബിലാസ്പുര്‍ - എറണാകുളം എക്‌സ്പ്രസ് മാറനെല്ലൂര്‍ സ്‌റ്റേഷനില്‍ ഒന്നര മണിക്കൂറാണ് പിടിച്ചിട്ടത്. കണ്ണൂര്‍ എറണാകളും ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഒന്നേകാല്‍ മണിക്കൂര്‍ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ട്രെയിനുകള്‍ സമയം മാറി ഓടിയതോടെ കാസര്‍കോട് -തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസ് ഒരു മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. ഷൊര്‍ണൂര്‍ ബി ക്യാബിന് സമീപമാണ് ചരക്കു ട്രെയിന്‍ എഞ്ചിന്‍ തകരാറിലായത്. മണിക്കൂറുകള്‍ക്ക് ശേഷം തകരാറിലായ എഞ്ചിന്‍ പാളത്തില്‍ നിന്ന് മാറ്റി. ട്രെയിന്‍ ഗതാഗതം ഇപ്പോള്‍ സാധാരണ നിലയിലായിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now