
തിരുവനന്തപുരം: വന്ദേഭാരത് മാതൃകയില്‍ രണ്ടറ്റത്തും എന്‍ജിനുകളുള്ള ട്രെയിനുകളിലേക്ക് മാറാന്‍ ഇന്ത്യന്‍ റെയില്‍വേ. വന്ദേഭാരത് കൂടാതെ, മുന്നിലും പിന്നിലും എന്‍ജിനുകളുള്ള അമൃത്ഭാരത് ട്രെയിനുകളും വരുംവര്‍ഷങ്ങളില്‍ കൂടുതലായി പുറത്തിറക്കും. റെയില്‍വേ ബോര്‍ഡില്‍ ചേര്‍ന്ന വിവിധ സോണുകളിലെ പ്രിന്‍സിപ്പല്‍ ചീഫ് മെക്കാനിക്കല്‍ എന്‍ജിനീയര്‍മാരുടെ യോഗത്തിലാണ് നിര്‍ദേശങ്ങള്‍ ചര്‍ച്ചയായത്.
റെയില്‍വേ ബോര്‍ഡ് ഈ ശുപാര്‍ശകള്‍ക്ക് അനുമതി നല്‍കുന്നതനുസരിച്ചാകും നടപടികള്‍. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ റെയില്‍ കോച്ചുകളുടെ (എല്‍എച്ച്ബി) ഉല്പാദനം ഘട്ടംഘട്ടമായി നിര്‍ത്താനാണ് ആലോചന. പകരം വന്ദേഭാരത്, അമൃത്ഭാരത് പോലെ ഇരുവശത്തും എന്‍ജിനുകളുള്ള ട്രെയിന്‍ സെറ്റുകളായിരിക്കും ഭാവിയില്‍ ദീര്‍ഘദൂര സര്വീസുകളിലുണ്ടാകുക.
2027-28 കാലയളവിനുള്ളില്‍ പഴയ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്) നിര്‍മിത പരമ്പരാഗത കോച്ചുകള്‍ പൂര്‍ണമായും എല്‍എച്ച്ബി ആക്കി മാറ്റും. അമൃത്ഭാരത് ട്രെയിനുകളുടെ എസി കോച്ചുകള്‍ കൂടിയുള്ള പുതിയ മൂന്നാം പതിപ്പായിരിക്കും വ്യാപിപ്പിക്കുക. എല്‍എച്ച്ബി കോച്ചുകളുള്ള ട്രെയിനുകളിലും ഇരുവശത്തും എന്ജിന് ഘടിപ്പിക്കാന്‍ പദ്ധതിയുണ്ട്.
പുഷ്പുള്‍ മാതൃകയില്‍ ട്രെയിനോടിച്ചാല്‍ യാഡുകളില്‍ എന്ജിന് ദിശ മാറ്റുന്നതുള്‍പ്പെടെ ഒഴിവാകുന്നത് സര്‍വീസ് കാര്യക്ഷമത വര്‍ധിപ്പിക്കും. 22 കോച്ചുകളുള്ള ഫിക്സ്ഡ് ഫോര്‍മേഷനിലുള്ള ട്രെയിനുകള്‍ പെട്ടെന്ന് വേഗം കൈവരിക്കുന്നതോടൊപ്പം കൂടുതല്‍ സുരക്ഷിതമാണ്. കോച്ചുകള്‍ കൂട്ടാന്‍ കഴിയില്ലെന്നതാണ് പോരായ്മ. വന്ദേഭാരത് ചെയര്‍കാര്‍ കോച്ചുകളുടെ ഡിസൈനില്‍ മാറ്റംവരുത്താനും എക്സിക്യൂട്ടീവ് ക്ലാസില്‍ സീറ്റുകള്‍ തിരിക്കാനുള്ള സൗകര്യം ഒഴിവാക്കാനും നിര്‍ദേശമുണ്ട്.
WHAT TO READ NEXT

വ്യോമസേനയിൽ പുതിയ ചരിത്രം; ശക്തി ശർമ ഇനി എയർ വൈസ് മാർഷൽ !
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Trains will change on the Vande Bharat model; trains will have engines at both ends
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





