200 വര്‍ഷം പഴക്കമുള്ള കുരിശടി ഒന്നങ്ങോട്ടു മാറി, തീവണ്ടിക്കു വഴിയൊരുക്കാന്‍!
പള്ളിയുടെ ഉടമസ്ഥതയിലുള്ള ഭൂമി റെയില്‍വേ വികസനത്തിനായി ഏറ്റെടുത്തതോടെയാണ് പൗരാണിക നിര്‍മിതിക്ക് കേടുപാടുകള്‍ വരുത്താതെ നിലവിലെ ഘടനയില്‍ യാതൊരു മാറ്റവുമില്ലാതെ മാറ്റി സ്ഥാപിക്കുന്നത്

കൊച്ചി: വിശ്വാസം വികസനത്തിന് വഴിമാറുന്ന കാഴ്ച. റെയില്‍വേ വികസനത്തിനായി തേവരയിലെ കോന്തുരുത്തിലുള്ള 200 വര്‍ഷം പഴക്കമുള്ള കുരിശടി മാറ്റി സ്ഥാപിക്കുന്നു. പള്ളിയുടെ ഉടമസ്ഥതയിലുള്ള ഭൂമി റെയില്‍വേ വികസനത്തിനായി ഏറ്റെടുത്തതോടെയാണ് പൗരാണിക നിര്‍മിതിക്ക് കേടുപാടുകള്‍ വരുത്താതെ നിലവിലെ ഘടനയില്‍ യാതൊരു മാറ്റവുമില്ലാതെ മാറ്റി സ്ഥാപിക്കുന്നത്. മാര്‍ച്ച് 16 ന് ആരംഭിച്ച പ്രവൃത്തി അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണ്.
കോന്തുരുത്തിലെ സെന്റ് ജോണ്‍സ് റോഡിനോട് ചേര്‍ന്നാണ് 15 അടി ഉയരമുള്ള കുരിശടി നിലനിന്നിരുന്നത്. പ്രദേശം റെയില്‍ പാത വികസനത്തിന്റെ പരിധിയില്‍ വന്നതോടെയാണ് 26 മീറ്റര്‍ അകലെയുള്ള സ്വന്തം ഭൂമിയിലേക്ക് ആരാധനാലയം മാറ്റിസ്ഥാപിക്കാന്‍ തീരുമാനിച്ചത്. പോര്‍ച്ചുഗീസ് ശൈലിയില്‍ നിര്‍മ്മിച്ചതാണ് കുരിശടി. പ്രദേശത്തിന്റെ ചരിത്രവും ജനങ്ങളുടെ വിശ്വാസങ്ങളും സംരക്ഷിച്ചുകൊണ്ടാണ് പൈതൃക ദേവാലയം മാറ്റിസ്ഥാപിക്കാന്‍ പള്ളി തീരുമാനിച്ചതെന്ന് പള്ളി ട്രഷറര്‍ പി സി ആന്റണി പറഞ്ഞു. സെന്റ് ജോണ്‍സ് നെപുംസിയന്‍ പള്ളിയോടൊപ്പം 1823 ല്‍ നിര്‍മ്മിച്ച ദേവാലയത്തിന് ആറ് മീറ്റര്‍ വീതിയുള്ള അടിത്തറയും 15 അടി ഉയരവുമാണുള്ളത്. കാലപ്പഴക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണം 1992 ല്‍ പുതുക്കിപണിതിരുന്നു. എന്നാല്‍ പുരാതന പ്രൗഢി ചോര്‍ന്ന് പോകാതെ ആയിരുന്നു നിര്‍മാണം.
25 ജാക്കുകള്‍ ഉപയോഗിച്ച് നിര്‍മിതി ഉയര്‍ത്തുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. ഏറെ ശ്രമകരമായ ജോലി അഞ്ച് തൊഴിലാളികളുടെ നേതൃത്വത്തില്‍ ആണ് നടക്കുന്നത്. മാര്‍ച്ച് 16 ന് ആരംഭിച്ച് പ്രവൃത്തി മാര്‍ച്ച് 26 ന് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഹരിയാന ആസ്ഥാനമായുള്ള ശ്രീറാം ബില്‍ഡിംഗ് ആന്‍ഡ് ലിഫ്റ്റിങ് (ആത്മ റാം ആന്‍ഡ് സണ്‍സ്) ആണ് പ്രവര്‍ത്തനം നടത്തുന്നത്.
ഏകദേശം 4.5 ലക്ഷം രൂപ ചെലവാണ് കുരിശടി നീക്കാന്‍ പ്രതീക്ഷിക്കുന്നത് എന്ന് പതിറ്റാണ്ടുകളായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീറാം ബില്‍ഡിങ് ആന്‍ഡ് ലിഫ്റ്റിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ വികാസ് കുമാര്‍ റാണ പറഞ്ഞു. 1973 മുതല്‍ ഇന്ത്യയിലുടനീളം ഇത്തരം നിര്‍മിതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് വരുന്ന കമ്പനിയാണ് തങ്ങളുടേതെന്ന് റാണ ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചു. ഭുവനേശ്വറിലെ 650 വര്‍ഷം പഴക്കമുള്ള ഒരു ക്ഷേത്രവും മറ്റ് പൈതൃക സ്ഥലങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ക്ഷേത്രം അഞ്ച് അടി ഉയര്‍ത്താന്‍ ഞങ്ങള്‍ക്ക് ഒമ്പത് ദിവസമെടുത്തിട്ടുണ്ടെന്നും റാണ പറയുന്നു.
News Now
Summary
For the first time in India, a wayside cross is being relocated using the lifting and shifting method to 26 m away from the railway track. The 200-year-old cross belongs to St John’s Nepumsian Church at Konthuruthy in Thevara.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News
70 വർഷം പഴക്കമുള്ള ഷൂ വീണ്ടും ട്രെൻഡ്; മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കാലുകളിലെ ‘കിൽ ബിൽ’ ഷൂ
ചിന്നക്കനാലിൽ നടപടി അനധികൃത റിസോർട്ടുകൾക്കും കയ്യേറ്റങ്ങൾക്കും എതിരെ മാത്രം: എല്ലാ നിർമ്മാണങ്ങളും പൊളിക്കില്ലെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ





