രണ്ട് കോടി രൂപയുടെ എംഎൽഎ ഫണ്ട് അനുവദിച്ച് പദ്ധതി
News Now
കണ്ണൂർ വിമാനത്താവളത്തിൽ ശൈത്യകാല സമയക്രമം ഒക്ടോബർ 25 മുതൽ; ആഴ്ചയിൽ 186 സർവീസുകൾ

കൊളുക്കുമല ജീപ്പ് സഫാരി സർവീസുകൾ നിലച്ചു; ഇരുന്നൂറിലധികം ഡ്രൈവർമാർ അനിശ്ചിതകാല പണിമുടക്കിൽ

സംസ്ഥാനത്ത് നദികളില് മണല്വാരല് പുനരാരംഭിക്കുന്നു; ജനുവരിയില് തുടങ്ങുമെന്ന് മന്ത്രി

മദ്യപാനം ഉപേക്ഷിച്ച് ആ പണം കൊണ്ട് പാവങ്ങൾക്ക് അന്നമൂട്ടിത്തുടങ്ങി; 16 വർഷമായി സ്നേഹത്തിന്റെ അത്താഴം
ഷൊർണൂർ: ഭാരതപ്പുഴയുടെ മാറിലൂടെ തിരുവിതാംകൂറിനെയും മലബാറിനെയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന 125 വർഷത്തിലേറെ പഴക്കമുള്ള ചരിത്രപ്രസിദ്ധമായ പഴയ കൊച്ചിൻ പാലത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങൾ ഇനി അത്യാധുനിക സാഹസിക വിനോദസഞ്ചാര കേന്ദ്രമായി മാറും. പാലത്തിന്റെ അവശേഷിക്കുന്ന രണ്ട് തൂണുകളും മൂന്ന് സ്പാനുകളും ബലപ്പെടുത്തി സംരക്ഷിച്ചുകൊണ്ട് അവിടെ അഡ്വഞ്ചർ ടൂറിസം പദ്ധതിയുടെ ഭാഗമായി ആകർഷകമായ കണ്ണാടിപ്പാലം നിർമ്മിക്കാൻ ഷൊർണൂർ നഗരസഭ തീരുമാനിച്ചു.
ബലക്ഷയത്തെത്തുടർന്ന് അപകടാവസ്ഥയിലായ പാലത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങൾ പൊളിച്ചുമാറ്റാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ചരിത്ര സ്മാരകം സംരക്ഷിക്കാൻ നഗരസഭയുടെ സുപ്രധാന ഇടപെടൽ ഉണ്ടായത്. പദ്ധതി നിർദ്ദേശത്തിന് നഗരസഭ കൗൺസിൽ ഔദ്യോഗികമായി അംഗീകാരം നൽകിയതായി ചെയർപേഴ്സൺ നിർമ്മല അറിയിച്ചു.
പാലം ഏറ്റെടുത്തശേഷം അവയുടെ സംരക്ഷണം, ഘടനകളുടെ ബലപ്പെടുത്തൽ, അറ്റകുറ്റപ്പണികൾ, ഭാവിയിലെ പരിപാലനം എന്നിവ പൂർണ്ണമായും നഗരസഭ നിർവ്വഹിക്കണമെന്ന പൊതുമരാമത്ത് വകുപ്പിന്റെ നിബന്ധനയും കൗൺസിൽ യോഗം അംഗീകരിച്ചു. മുൻകൂട്ടി തയ്യാറാക്കിയ രൂപരേഖ പ്രകാരം പാലഭാഗങ്ങളുടെ ഘടനാപരമായ സുരക്ഷയും ഉറപ്പും എൻജിനീയറിങ് വിദഗ്ദ്ധർ ഉറപ്പാക്കിയ ശേഷമായിരിക്കും ഗ്ലാസ് പാലത്തിന്റെ നിർമ്മാണം നടത്തുക. അഡ്വഞ്ചർ ടൂറിസം പദ്ധതിക്കായി പ്രാദേശിക എംഎൽഎ ഫണ്ടിൽനിന്ന് രണ്ട് കോടി രൂപ ഇതിനോടകം അനുവദിച്ചിട്ടുണ്ട്. ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. മലബാറിന്റെ ഗതാഗത ചരിത്രത്തിൽ നിർണ്ണായക പങ്കുവഹിച്ച നിളയിലെ ഈ വിസ്മയ നിർമ്മിതി, സംരക്ഷിത കണ്ണാടിപ്പാലമായി പുനർജനിക്കുന്നതോടെ മേഖലയിലെ വിനോദസഞ്ചാര രംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
WHAT TO READ NEXT

കോഴികളും കോഴിക്കോലവുമായി സുരേഷ് ബാബുവിനെതിരെ കോൺഗ്രസ് പ്രതിഷേധം
Summary
The remnants of the historic 125-year-old Cochin Bridge spanning the Bharathapuzha river are set for a major transformation into an adventure tourism landmark featuring a modern glass suspension walkway
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



