കേരളത്തില്‍ ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ ഇടി മിന്നലോടു കൂടിയ മിതമായ മഴയ്ക്ക്  സാധ്യത

ഫയല്‍ ചിത്രം
Last Updated :22 January 2024, 7:50 pm IST

News Now

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ ഇടി മിന്നലോടു കൂടിയ മിതമായ മഴയ്ക്ക്  സാധ്യത. ഞായറാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്  സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

എറണാകുളം ജില്ലയിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഞായറാഴ്ച എറണാകുളം ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates