News Now
‘എന്നും അത് ആഗ്രഹിച്ചിരുന്നു’; മാതൃത്വത്തെക്കുറിച്ച് ശോഭിത
സിഎംആര്എല്- എക്സാലോജിക് കേസ്: അന്വേഷണത്തിന് രണ്ട് എസ്ഐടികള്; മേല്നോട്ട ചുമതല ഡിഐജിക്ക്

ജിദ്ദയിൽ ഇറങ്ങിയ ഫിലോമിന എവിടെ? ആശങ്കയിൽ വയനാട്ടിലെ കുടുംബം

ഫ്രിഡ്ജുകളുടെ താപനില ഉയര്ത്തി ഹാക്കിങ്; ഫ്രാന്സിലെ സൈബര് ആക്രമണത്തില് യുഎഇയിലും മുന്നറിയിപ്പ്

തിരുവനന്തപുരം: അറബിക്കടലില് വരുംമണിക്കൂറുകളില് രൂപപ്പെടുമെന്ന് കരുതുന്ന ന്യൂനമര്ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത. തൃശൂര്, പാലക്കാട് ഒഴികെയുള്ള ജില്ലകളില് ഒറ്റപ്പെട്ട സ്ഥലങ്ങളില് ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു.
തെക്ക് കിഴക്കന് അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 36 മണിക്കൂറിനുള്ളില് ചക്രവാത ചുഴി തെക്ക് കിഴക്കന് അറബിക്കടലിനും മധ്യ കിഴക്കന് അറബിക്കടലിനും മുകളിലായി ന്യൂന മര്ദ്ദമായി ശക്തി പ്രാപിക്കാന് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില് പറയുന്നത്. തുടര്ന്ന് പടിഞ്ഞാറു - വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ഒക്ടോബര് 21 ഓടെ വീണ്ടും ശക്തി പ്രാപിച്ചു മധ്യ അറബിക്കടലില് തീവ്ര ന്യൂന മര്ദ്ദമായി മാറാനും സാധ്യതയുള്ളതിനാല് ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില് പറയുന്നു.
ഇതിന് പുറമേ തമിഴ്നാട് തീരത്തിന് മുകളിലും വടക്ക് കിഴക്കന് ബംഗാള് ഉള്ക്കടലിനു മുകളിലും മറ്റു രണ്ടു ചക്രവാത ചുഴികള് കൂടി നിലനില്ക്കുന്നുണ്ട്.ഇതിന്റെയെല്ലാം സ്വാധീനഫലമായി അടുത്ത അഞ്ചുദിവസം കേരളത്തില് ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



