
രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ട വോട്ട്
അപേക്ഷ നല്‍കിയിട്ടും അധികൃതര്‍ നീക്കം ചെയ്തില്ലെന്നാണ് രമേശ് ചെന്നിത്തല വിശദീകരിക്കുന്നത്
തിരുവനന്തപുരം : ഇരട്ടവോട്ടിനെതിരെ കോടതിയില്‍ പോരാട്ടം തുടരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ട വോട്ട്. തൃപ്പെരുന്തുറ പഞ്ചായത്തിലും ഹരിപ്പാട് നഗരസഭയിലുമാണ് രമേശ് ചെന്നിത്തലയുടെ അമ്മ ദേവകിയമ്മയ്ക്ക് വോട്ടുള്ളത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ രമേശ് ചെന്നിത്തല അദ്ദേഹത്തിന്റെയും അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും മരുമകളുടേയും വോട്ട് ഹരിപ്പാട് നഗരസഭയിലേക്ക് മാറ്റിയിരുന്നു. നേരത്തെ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തില്‍ ആയിരുന്നു ഇവര്‍ക്കെല്ലാം വോട്ടുണ്ടായിരുന്നത്.
നഗരത്തിലെ അദ്ദേഹത്തിന്റെ ക്യാംപ് ഓഫീസ് അഡ്രസിലേക്ക് വോട്ട് മാറ്റുകയായിരുന്നു. ഇതനുസരിച്ച് നഗരസഭയിലെ 51-ാം ബൂത്തിലാണ് വോട്ടുള്ളത്. എല്ലാവരുടേയും വോട്ടുകള്‍ ഇങ്ങോട്ട് മാറ്റിയെങ്കിലും ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ 152-ാം ബൂത്തിലെ വോട്ടറായി ദേവകിയമ്മയുടെ പേര് നിലവിലുണ്ട്.
ഇതോടൊപ്പം നഗരസഭയിലും ദേവകിയമ്മയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെ വോട്ട് നഗരസഭയിലേക്ക് മാറ്റാന്‍ അപേക്ഷ നല്‍കിയിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഉദ്യോഗസ്ഥരുടെ പിഴവ് കൊണ്ടാണ് ഇപ്പോഴും അമ്മയുടെ വോട്ട് പഞ്ചായത്തില്‍ തുടരുന്നതെന്ന് രമേശ് ചെന്നിത്തല പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Bypoll results LIVE | അടിപതറി മമത; നന്ദിഗ്രാമിൽ ബിജെപിക്ക് തകർപ്പൻ ജയം

പിണറായിക്കെതിരെ കേസെടുക്കണം, 'മമത'യില്ലാതെ ബംഗാള്‍... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'എല്ലാം അട്ടിമറിച്ച് മുഖ്യമന്ത്രി ആയ ആളാണ് ഇവിടെ ഇരിക്കുന്നത്'; സിജെപിയെ പരിഹസിച്ച് വി ഡി സതീശന്

'ബോധം കെട്ട് റോഡില്‍ വീണു; 27-ാം വയസില്‍ ബ്രെയിന്‍ ട്യൂമര്‍'; ദുരിതകാലത്തെക്കുറിച്ച് സെയ്ഫ് അലി ഖാന്റെ സഹോദരി



