മൂന്നാം ഭാര്യയ്‌ക്കൊപ്പം കഴിയവെ ആദ്യ വിവാഹത്തിലുണ്ടായ മകളെ പീഡിപ്പിച്ചു; പിതാവിന് എതിരെ രണ്ട് പോക്‌സോ കേസ്

പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ 37കാരന് എതിരെ പൊലീസ് രണ്ട് പോക്‌സോ കേസുകള്‍ റജിസ്റ്റര്‍ ചെയ്തു

പ്രതീകാത്മക ചിത്രം/ ഫയൽ
Last Updated :20 January 2024, 9:07 am IST


കാസര്‍കോട്: കാഞ്ഞങ്ങാട് ഒമ്പതു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പിതാവിന് എതിരെ പോക്‌സോ കേസ്. പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ 37കാരന് എതിരെ പൊലീസ് രണ്ട് പോക്‌സോ കേസുകള്‍ റജിസ്റ്റര്‍ ചെയ്തു.

മൂന്നാം ഭാര്യക്കൊപ്പം താമസിച്ചുവരവെ ആദ്യ ഭാര്യയുടെ മകളെ പീഡിപ്പിച്ചെന്നാണ് പരാതി. 

ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് പോക്‌സോ കേസുകളില്‍ ഒരു കേസ് ഹോസ്ദുര്‍ഗ് പൊലീസിന് കൈമാറും. ഹോസ്ദുര്‍ഗ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now