
റേഷന്‍ കടകള്‍ ഇന്നു മുതല്‍ സാധാരണ നിലയില്‍; രാവിലെയും വൈകീട്ടും പ്രവര്‍ത്തിക്കും
സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ക്രമീകരണം പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്നു മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ക്രമീകരണം പിന്‍വലിച്ചു.
ഇന്നുമുതല്‍ എല്ലാ റേഷന്‍ കടകളും രാവിലെ 8.30 മുതല്‍ 12.30 വരെയും വൈകീട്ടു മൂന്നു മുതല്‍ 6.30 വരെയും പ്രവര്‍ത്തിക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.
റേഷന്‍ സമയം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു മന്ത്രിയുടെ അധ്യക്ഷതയില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടേയും സാങ്കേതിക വിദഗ്ധരുടേയും യോഗം ഓണ്‍ലൈനായി ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട സാങ്കേതിക സംവിധാനങ്ങള്‍ക്കു നിലവില്‍ യാതൊരു തകരാറുകളും ഇല്ലെന്നും റേഷന്‍ വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന സമയ ക്രമീകരണം തുടരേണ്ടതില്ലെന്നും യോഗത്തില്‍ സാങ്കേതിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



