മുഖ്യമന്ത്രിയാകാന്‍ തയ്യാര്‍;   ലക്ഷ്യം ബിജെപിയെ അധികാരത്തിലെത്തിക്കല്‍; തുറന്നുപറഞ്ഞ് ഇ ശ്രീധരന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് മെട്രോമാന്‍ ഈ ശ്രീധരന്‍

ഇ ശ്രീധരന്‍/ഫയല്‍
Last Updated :20 January 2024, 8:40 am IST
Edited by :migrator

കൊച്ചി:  കേരളത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയായി പരിഗണിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് മെട്രോമാന്‍ ഈ ശ്രീധരന്‍. ബിജെപിയെ അധികാരത്തിലെത്തിക്കുയാണ് ലക്ഷ്യം. അതിനുവേണ്ടിയാണ് പാര്‍ട്ടിയിലെത്തിയത്. അധികാരത്തിലെത്തിയാല്‍ കേരളത്തെ കടക്കെണിയില്‍ നിന്ന് കരകയറ്റുമെന്നും ഈ ശ്രീധരന്‍ പറഞ്ഞു. 

കേരളത്തില്‍ വന്‍ വികസനം സാധ്യമാക്കും. എന്നാല്‍ ഗവര്‍ണര്‍ സ്ഥാനത്തോട് താത്പര്യമില്ല. സംസ്ഥാനത്തിനായി ഒന്നും ചെയ്യാന്‍ പറ്റാത്ത പദവിയാണ് ഗവര്‍ണര്‍ സ്ഥാനമെന്നും ശ്രീധരന്‍ പറഞ്ഞു. മത്സരിക്കാന്‍ പാലക്കാട് സീറ്റ് വേണമെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് ശ്രീധരന്‍ ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് ശ്രീധരനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. അതിനിടെയാണ് പാലക്കാട്  വേണമെന്ന ആവശ്യവുമായി ശ്രീധരന്‍ രംഗത്ത് വന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now