
വിവാദ പോസ്റ്റിട്ട പ്രിന്‍സിപ്പലിന് വിരമിക്കല്‍ ദിവസം ആശ്വാസം; മുഖ്യമന്ത്രിയുടെ ഇടപെടല്‍, സസ്പെന്ഷന് പിന്‍വലിച്ച് ഉത്തരവിറങ്ങി
അധ്യാപകനെതിരെ ഉണ്ടായ വകുപ്പ് തല നടപടി മാനുഷിക പരിഗണനയില്‍ പിന്‍വലിക്കുകയാണെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്.

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ അപമാനിച്ച് ഫെസ്ബുക്കില്‍ പോസ്റ്റിട്ട് സസ്പെന്‍ഷനിലായ സ്കൂള്‍ പ്രന്‍സിപ്പലിന് ആശ്വാസം. ജോലിയില്‍ നിന്ന് വിരമിക്കുന്ന ദിവസമായ ഇന്നലെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നല്കിയ നിര്‍ദേശം ഒറ്റ ദിവസത്തില്‍ നടപ്പിലായതാണ് ആശ്വാസമായത്.
ആറ്റിങ്ങല്‍ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ് ജവാദിന്റെ സസ്പെന്ഷന് പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നല്കിയ നിര്‍ദേശത്തെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പുറത്തിറങ്ങി.
കഴിഞ്ഞ ദിവസമാണ് എസ് ജവാദിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.വിഷയത്തില്‍ മുഖ്യമന്ത്രിയോ ഓഫീസോ പരാതി നല്‍കിയിരുന്നില്ല. പുറമേ നിന്നുളള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സസ്പെന്ഷന്. വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ അധ്യാപകനെതിരെ ഉണ്ടായ വകുപ്പ് തല നടപടി മാനുഷിക പരിഗണനയില്‍ പിന്‍വലിക്കുകയാണെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Relief for principal who posted controversial post on retirement day; CM's intervention
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

'മുകളിലെ നിലയില്‍ ടോയ്ലെറ്റില് പോയാല്‍ താഴെ വരെ അറിയും'; മുണ്ടംവേലിയിലെ ലൈഫ് മിഷന് ഫ്ലാറ്റ് പൊളിച്ചു കളയേണ്ടി വരും: മുഖ്യമന്ത്രി

