
2.8 മീറ്റർ നീളം, മൂത്രസഞ്ചിയിൽ കുടുങ്ങിയ ചൂണ്ട നൂൽ നീക്കി; അപൂർവ ശസ്ത്രക്രിയ
എറണാകുളം ജനറൽ ആശുപത്രിയിലാണ് അപൂർവ ശസ്ത്രക്രിയ നടത്തിയത്

കൊച്ചി: യുവാവിന്റെ മൂത്രസഞ്ചിയിൽ കുടുങ്ങിയ ചൂണ്ടനൂൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. എറണാകുളം ജനറൽ ആശുപത്രിയിലാണ് അപൂർവ ശസ്ത്രക്രിയ നടത്തിയത്. പുറത്തെടുത്ത ചൂണ്ട നൂലിന് 2.8 മീറ്റർ നീളമുണ്ടായിരുന്നു.
30കാരനായ ബിഹാർ സ്വദേശിയുടെ മൂത്രസഞ്ചിയിലാണ് ചൂണ്ടനൂൽ കുടുങ്ങിയത്. മൂത്രമൊഴിക്കുമ്പോൾ വേദനയും രക്തത്തിന്റെ അംശവും കണ്ടതിനെ തുടർന്നാണ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ മൂത്രസഞ്ചിയിൽ നൂൽ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. സിസ്റ്റോസ്കോപ്പിക് ഫോറിൽ ബോഡി റിമൂവൽ എന്ന മൈക്രോസ്കോപിക് കീ ഹോൾ സർജറി വഴിയാണ് മൂത്രസഞ്ചിയിൽ നിന്നു ചൂണ്ട നൂൽ പുറത്തെടുത്തത്.
മൂത്രസഞ്ചിയിൽ നിന്ന് ഏറ്റവും നീളം കൂടിയ വസ്തു പുറത്തെടുക്കുന്ന ലോകത്തെ തന്നെ ആദ്യത്തെ സംഭവമാണിതെന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ ഷാഹിർഷാ പറഞ്ഞു. യൂറോളജി വിഭാഗത്തിലെ ഡോ അനൂപ് കൃഷണൻ, ഡോ അഞ്ജു അനൂപ്, ടെക്നീഷ്യൻ റഷീദ് സ്റ്റാഫ് നഴ്സ് ശ്യാമള എന്നിവർ ശസ്ത്രക്രിയയിൽ പങ്കാളികളായി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: 'ഉരുക്കു കോട്ട'യായി ഡല്‍ഹി, ധ്രുവ് റാഠി കസ്റ്റഡിയില്‍

'ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്'; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

Related News


'ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്'; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്
