
News Now
മഹാനവമി, വിജയദശമി ദിവസങ്ങളില് തുലാമാസപൂജ; ശബരിമല നട ഇന്ന് തുറക്കും; മുഖ്യമന്ത്രി ദര്ശനത്തിനെത്തും

ചൊവ്വാഴ്ച വരെ ശക്തമായ മഴ; ഇന്ന് ആറ് ജില്ലകളില് യെല്ലോ അലര്ട്ട്

Today's Rashi Phalam October 17| ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ സംസാരിച്ച് പരിഹരിക്കും

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളാ പൊലീസ് തലപ്പത്ത് വന് അഴിച്ചു പണി. ഡിജിപിയായി സ്ഥാനകയറ്റം ലഭിക്കുന്ന ടികെ വിനോദ് കുമാറിന് വിജിലന്സ് ഡയറക്ടറായി നിയമനം. മനോജ് എബ്രഹാം ഇന്റലിജന്സ് എഡിജിപിയാകും. ജയില് മേധാവി സ്ഥാനത്തു നിന്നും കെ പത്മകുമാറിനെ മാറ്റി. പകരം ഫയര്ഫോഴ്സ് മേധാവിയാക്കി. ബല്റാം കുമാര് ഉപാധ്യായ ആണ് പുതിയ ജയില് മേധാവി.
കൊച്ചി കമ്മീഷണര് സേതുരാമനെയും മാറ്റി. എ അക്ബര് കൊച്ചി കമ്മീഷണറാകും. സേതുരാമന് ഉത്തര മേഖല ഐജിയാകും. നേരത്തെ ഉത്തര മേഖല ഐജിയായിരുന്ന നീരജ് കുമാര് ഗുപ്തക്ക് പൊലീസ് ആസ്ഥാനത്തെ ചുമതല നല്കി.
എംആര് അജിത് കുമാറിന് പൊലീസ് ബറ്റാലിയന്റെ അധിക ചുമതലയും നല്കി സര്ക്കാര് ഉത്തരവിറക്കി.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



