അമ്മ പകുത്തു നല്‍കിയ വൃക്കയുമായി ജീവിതത്തിലേക്ക് മടക്കം; കുഞ്ഞനുജത്തിയുടെ കൈപിടിച്ച് ഷാരോണ്‍ സ്‌കൂളിലേക്ക്

മൂന്ന് വര്‍ഷം മുന്‍പ് അമ്മ പകുത്തു നല്‍കിയ വൃക്കയുമായി ജീവിതത്തിലേക്ക് തിരിച്ചുകയറിയ ഷാരോണ്‍ ഡോക്ടറുടെയും കുഞ്ഞനുജത്തി സനയുടെയും കൈപിടിച്ച് സ്‌കൂളിന്റെ കല്‍പ്പടവുകള്‍ കയറി

കുഞ്ഞനുജത്തിയുടെ കൈപിടിച്ച് ഷാരോണ്‍ സ്‌കൂളിലേക്ക്
Last Updated :20 January 2024, 9:02 am IST

തൃശൂര്‍: മൂന്ന് വര്‍ഷം മുന്‍പ് അമ്മ പകുത്തു നല്‍കിയ വൃക്കയുമായി ജീവിതത്തിലേക്ക് തിരിച്ചുകയറിയ ഷാരോണ്‍ ഡോക്ടറുടെയും കുഞ്ഞനുജത്തി സനയുടെയും കൈപിടിച്ച് സ്‌കൂളിന്റെ കല്‍പ്പടവുകള്‍ കയറി. 
ഷാരോണിന്റെ കുഞ്ഞുമുഖത്ത് പ്രത്യക്ഷപ്പെട്ട പുഞ്ചിരിയും പ്രതീക്ഷയും സ്‌കൂളില്‍ തടിച്ചുകൂടിയ നാട്ടുകാരുടെ മനസ്സുനിറച്ചു.

രാവിലെ തന്നെ ഷാരോണിന് നല്‍കാനുള്ള ബാഗും, കുടയും, പഠനോപകരണങ്ങളുമായി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ നെഫ്രോളജി വിഭാഗം ഡോക്ടര്‍ അജയ് ജോര്‍ജ്ജ് കുര്യന്റെ നേതൃത്വത്തിലുള്ള സംഘം ഷാരോണിന്റെ വീട്ടിലെത്തി. തുടര്‍ന്ന് പത്തുമണിയോടെയാണ് ഡോക്ടറുടെയും അനുജത്തി സനയുടെയും കൈപിടിച്ച് ഷാരോണ്‍ സ്‌കൂളിലേക്ക് പോയത്.

കൊറ്റനെല്ലൂര്‍ കുതിരത്തടം സ്വദേശി കൂവ്വയില്‍ വീട്ടില്‍ ഷാന്റോ-റിനു ദമ്പതികളുടെ മകനാണ് ഷാരോണ്‍. ഒന്നര വയസ്സിലാണ് ഷാരോണിന് വൃക്ക സംബന്ധമായ രോഗം പിടിപ്പെട്ടത്. പിന്നീട് ഇരുവൃക്കകളും പ്രവര്‍ത്തനരഹിതമായതോടെ വീട്ടില്‍ തന്നെ ഡയാലിസിസ് ആരംഭിച്ചു.

3 വര്‍ഷം മുന്‍പ് വെളയനാട് സെന്റ് മേരീസ് സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ ചേര്‍ത്തെങ്കിലും കോവിഡ് മൂലം അധിക നാള്‍ സ്‌കൂളില്‍ പോകാന്‍കഴിഞ്ഞില്ല. ഇതിനിടെ രോഗം ഗുരുതരമായി. വൃക്ക മാറ്റി വയ്ക്കല്‍
മാത്രമായിരുന്നു പോംവഴി. പരിശോധനയില്‍ അമ്മ റിനുവിന്റെ വൃക്ക ഷാരോണിന് യോജിച്ചതാണെന്ന് കണ്ടെത്തി. 

2019ല്‍ കൊച്ചി ആസ്റ്റര്‍ മെഡ് സിറ്റിയില്‍ വൃക്ക മാറ്റിവയ്ക്കല്‍  ശസ്ത്രക്രിയ വിജയകരമായി നടന്നു. കുതിരത്തടം പള്ളിയുടെയും, നാട്ടുകാരുടെയും മറ്റും സഹായത്തോടെയാണ് ശസ്ത്രക്രിയ്ക്കുള്ള പണം കണ്ടെത്തിയത്.

കോവിഡ് ഭീതിയില്‍ അണുബാധയേല്‍ക്കാതെ കാക്കുക എന്നതായിരുന്നു മാതാപിതാക്കളുടെയും ആശുപത്രി അധികൃതരുടെയും മുന്‍പിലുള്ള പ്രധാന വെല്ലുവിളി. കഴിഞ്ഞ 2 വര്‍ഷവും വീട്ടിലിരുന്നായിരുന്നു പഠനം.ആരോഗ്യവനായി സ്‌കൂളില്‍ തിരിച്ചെത്തിയ ഷാരോണിനെ സ്വീകരിക്കാന്‍ നാടൊരുമിച്ചത് നന്മയുടെ നേര്‍സാക്ഷ്യമായി.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now