
സ്ഥലം അളക്കാന്‍ കൈക്കൂലി അരലക്ഷം രൂപ; റവന്യൂ ഉദ്യോഗസ്ഥര്‍ അടക്കം നാലുപേര്‍ അറസ്റ്റില്‍
കടമ്പഴിപ്പുറത്ത് സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതിന് 50,000 രൂപ വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്

പാലക്കാട് : ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിന് കൈക്കൂലി വാങ്ങിയ നാലുപേര്‍ അറസ്റ്റില്‍. വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥരാണ് പിടിയിലായത്. പാലക്കാട് കടമ്പഴിപ്പുറത്ത് സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതിന് 50,000 രൂപ വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്.
പാലക്കാട് കടമ്പഴിപ്പുറം ഒന്നിലെ വില്ലേജ് അസിസ്റ്റന്റ് എന്‍ ഉല്ലാസ്, താല്‍ക്കാലിക ജീവനക്കാരി സുഖില, അമ്പലപ്പാറ ഫീല്‍ഡ് അസിസ്റ്റന്റ് പ്രസാദ് കുമാര്‍, വിരമിച്ച വില്ലേജ് അസിസ്റ്റന്റ് സുകുമാരന്‍ എന്നിവരാണ് അറസ്റ്റിലായത്.
തൃപ്പലമുണ്ടയിലെ 12 ഏക്കര്‍ സ്ഥലം അളന്നു നല്‍കുന്നതിന് അരലക്ഷം രൂപയാണ് ഇവര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് സ്ഥലമുടമ ഭഗീരഥന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. ഭൂമി അളക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് ഇന്നലെ ഇവരെ പിടികൂടുകയായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'



