ബിപിഎൽ വിഭാഗങ്ങൾക്ക് വിവരാവകാശ രേഖകൾ സൗജന്യമായി ലഭിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ സാക്ഷ്യപത്രം മതിയാകുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷൻ

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:27 am IST

News Now

തിരുവനന്തപുരം: ബിപിഎൽ വിഭാഗങ്ങൾക്ക് വിവരാവകാശ രേഖകൾ സൗജന്യമായി ലഭിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ സാക്ഷ്യപത്രം മതിയാകുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷൻ വ്യക്തമാക്കി. ബിപിഎൽ വിഭാഗങ്ങൾക്ക്  ചട്ടം 4 (4) പ്രകാരം രേഖകൾ സൗജന്യമായി ലഭിക്കാൻ അർഹതയുണ്ട്. അതിനു ബ്ലോക്ക് ഡവലപ്‌മെൻറ് ഓഫീസറുടെ സർട്ടിഫിക്കറ്റ് തന്നെ വേണമെന്നില്ലെന്നും പഞ്ചായത്ത്/മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ സെക്രട്ടറിമാരുടെ സാക്ഷ്യപത്രവും സ്വീകാര്യമാണെന്നും കമ്മിഷണർ എ അബ്ദുൽ ഹക്കിം വ്യക്തമാക്കി.

തിരുവനന്തപുരം ഇളവട്ടം നീർപ്പാറ എൻ വേലായുധൻകാണിയുടെ അപേക്ഷ തള്ളിയ പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിന്റെ നടപടിക്കെതിരെയാണ് കമ്മീഷന്റെ ഉത്തരവ്. ഹർജിക്കാരന് നിയമാനുസൃതം ലഭിക്കാനുള്ള സൗജന്യം നിഷേധിച്ച നടപടി ശരിയല്ല. എ4 സൈസ് പേപ്പറിലുള്ള 20 പേജുവരെ സൗജന്യമായി നൽകണമെന്നും അതിനുമേൽ പേജൊന്നിന് മൂന്നുരൂപ വീതം ഈടാക്കാമെന്നും ഉത്തരവിൽ നിർദ്ദേശമുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates