തൃശൂരിൽ കെഎസ്ആർടിസിയും കാറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു, 4 പേർക്ക് പരിക്ക്

തൃശൂരിൽ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു

തൃശൂർ അപകടം/ ചിത്രം ടെലിവിഷൻ സ്‌ക്രീൻഷോട്ട്
Last Updated :20 January 2024, 9:19 am IST

തൃശൂര്‍. തളിക്കുളത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. പറവൂര്‍ സ്വദേശികളായ പത്മനാഭന്‍ (82), പാറുക്കുട്ടി (79) എന്നിവരാണ് മരിച്ചത്.

രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ​ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് കാറിൽ പോവുകയായിരുന്നു പത്മനാഭനും കുടുംബവും. 

കാറിലുണ്ടായിരുന്ന ഇവരുടെ മകന്‍ ഷാജു, ഭാര്യ ഷിജു, മകൾ അഭിരാമി (11) കെഎസ്ആർടിസി യാത്രക്കാൻ തൃശൂർ സ്വദേശിയായ സത്തിൽ എന്നവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ അഭിരാമിയുടെ നില ​ഗുരുതരമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now