മാസങ്ങൾക്ക് മുൻപും ഇവിടെ മോഷണം നടന്നിരുന്നു 

സർക്കാർ നെയ്ത്തു ശാലയിൽ മോഷണം/ ടെലിവിഷൻ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:26 am IST

News Now

തിരുവനന്തപുരം: പൂട്ടിക്കിടന്ന സർക്കാർ നെയ്ത്തു ശാലയിൽ നിന്നും ലക്ഷങ്ങൾ വില വരുന്ന യന്ത്രങ്ങൾ മോഷണം പോയി. തിരുവനന്തപുരം ഉച്ചക്കടയിൽ പ്രവർത്തിച്ചിരുന്ന സർക്കാർ നെയ്‌ത്തു ശാലയിൽ നിന്നാണ് 25 ലക്ഷം വില വരുന്ന യന്ത്രങ്ങൾ മോഷണം പോയത്. അറ്റകുറ്റ പണികൾക്കായി ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ട്രാൻസ്‌ഫോമറും ജനറേറ്ററുമടക്കം സാധനങ്ങൾ മോഷണം പോയത് അറിയുന്നത്.

പൂട്ടിക്കിടന്ന സ്ഥാപനത്തിന്റെ ഷട്ടർ മുകളിൽ നിന്നും പൊളിച്ചായിരുന്നു കവർച്ച. അഞ്ച് മാസം മുൻപും സമാനരീതിയിൽ മാസങ്ങൾക്ക് മുൻപ് ഇവിടെ നിന്നും ചെമ്പ് തകിടുകളും ഇലക്ടിക് വയറുകളും മോഷ്ടിച്ച് കടത്തിയിരുന്നു. ഇന്നലെ ഇലക്ടിക് ജോലികൾ പുനരാംഭിക്കുന്നതിന് വേണ്ടി ഡയറക്ടേറ്റിൽ നിന്നും ഉദ്യോഗസ്ഥർ വരുമ്പോഴാണ് മോഷണ വിവരം അറിയുന്നത്. രണ്ട് ജനറേറ്ററുകൾ, ഒരു ട്രാൻസ്‌ഫോമർ അതിന്റെ കൺട്രോൾ പാനൽ ഇവയെല്ലാം നശിപ്പിച്ച് ഇരുമ്പ് സാധനങ്ങളെല്ലാം കവർന്നു കൊണ്ടു പോയി. 

പരാതിയെ തുടർന്ന് പൊഴിയൂർ പൊലീസും വിരലടയാള വി​ദ​ഗ്ധരുമെത്തി പരിശോധന നടത്തി. കോവിഡിന് പിന്നാലെയാണ് സ്ഥാപനം അടച്ചത്. കാട് കയറിയതോടെ ഇവിടം ഇപ്പോൾ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates