തിരുവനന്തപുരത്ത് തോക്കുചൂണ്ടി കവർച്ച, മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ സംഘം കമ്മൽ കവർന്നു, പിന്നീട് ട്വിസ്റ്റ് 

കാട്ടാക്കടയിൽ തോക്കുചൂണ്ടി കവർച്ച

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:02 am IST

തിരുവനന്തപുരം: കാട്ടാക്കടയിൽ തോക്കുചൂണ്ടി കവർച്ച. മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് തോക്കുചൂണ്ടി കമ്മൽ മോഷ്ടിച്ചത്. 

കാട്ടാക്കട പുല്ലുവിളാകത്ത് ഇന്ന് രാവിലെയാണ് കവർച്ച നടന്നത്. സംഭവം നടക്കുമ്പോൾ വയോധികയായ സ്ത്രീയും കൊച്ചുമകളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

എന്നാൽ വീട്ടുകാരുടെ മൊഴിയനുസരിച്ച് നഷ്ടപ്പെട്ട കമ്മൽ സ്വർണമായിരുന്നില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. സമീപത്തെ കഞ്ചാവ് സംഘങ്ങളെ കേന്ദ്രീകരിച്ച് കാട്ടാക്കാട പൊലീസ്  അന്വേഷണം ആരംഭിച്ചു. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now