മുറിയിലെ അയ കഴുത്തില്‍ കുടുങ്ങി; ഒന്‍പത് വയസുകാരന്‍ മരിച്ചു

വീട്ടിലെ മുറിയില്‍ അയകെട്ടിയിരുന്ന കയറിന്റെ ഞാന്നുകിടന്നിരുന്ന ഭാഗം കഴുത്തില്‍ കുരുങ്ങി ഒന്‍പത് വയസുകാരന്‍ മരിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:06 am IST

കൊച്ചി: വീട്ടിലെ മുറിയില്‍ അയകെട്ടിയിരുന്ന കയറിന്റെ ഞാന്നുകിടന്നിരുന്ന ഭാഗം കഴുത്തില്‍ കുരുങ്ങി ഒന്‍പത് വയസുകാരന്‍ മരിച്ചു. പൂണിത്തുറ ഗാന്ധിസ്‌ക്വയര്‍ കരയത്തറ വിജയകുമാറിന്റെ മകന്‍ വരദാണ് മരിച്ചത്.

കയറിന്റെ ഭാഗവുമായി കുട്ടി കളിച്ചു കൊണ്ടിരിക്കെയാണ് കഴുത്തില്‍ കുരുങ്ങിയതെന്ന് കേസന്വേഷിക്കുന്ന മരട് പൊലീസ് പറഞ്ഞു. കുട്ടിയെ ഉടന്‍ മരടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൃപ്പൂണിത്തുറ എന്‍എസ് എസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് വരദ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now