
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; മുൻ എംഎൽഎയുടെ മകനും കുടുംബവും രക്ഷപെട്ടത് തലനാരിഴയ്ക്ക്
കാർ പൂർണമായും കത്തിനശിച്ചു
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മുൻ എംഎൽഎ പുരുഷൻ കടലുണ്ടിയുടെ മകൻ ബിമലും മക്കളുമാണ് കാറിലുണ്ടായിരുന്നത്. കാർ പൂർണമായും കത്തിനശിച്ചു.
മാവൂർ റോഡിൽ രാവിലെ എട്ട് മണിയോടെയാണ് സംഭവം. കാറിന്റെ എയർ കണ്ടീഷണറിൽ നിന്ന് പുക വരകുന്നത് കണ്ട് ബിമലും മക്കളും പുറത്തിറങ്ങി നിമിഷങ്ങൾക്കകം കാർ പൂർണ്ണമായും തീ പിടിക്കുകയായിരുന്നു. എ സിയിൽ നിന്നുള്ള വെള്ളം ചോർന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആർക്കും പരിക്കേറ്റിട്ടില്ല. ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



