
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; അപകടത്തില്‍പ്പെട്ടത് ഗവി ഉല്ലാസയാത്രാ ബസ്
ബസില്‍ 28 യാത്രക്കാരും ജീവനക്കാരുമാണ് ഉണ്ടായിരുന്നത്

കോട്ടയം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ബസ് പൂര്‍ണമായും കത്തിനശിച്ചു. മലപ്പുറത്തു നിന്നും ഗവിയിലേക്ക് പോയ കെഎസ്ആര്‍ടിസിയുടെ ഉല്ലാസ യാത്ര ബസാണ് കത്തിയത്.
ബസില്‍ 28 യാത്രക്കാരും ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. പുലര്‍ച്ചെ മൂന്നരയോടെ മണിമലയ്ക്ക് സമീപം പഴയിടത്തുവെച്ചാണ് അപകടമുണ്ടായത്. പുക ഉയരുന്നതു കണ്ട് യാത്രക്കാര്‍ ഉടന്‍ പുറത്തിറങ്ങിയതു മൂലം വന്‍ ദുരന്തം ഒഴിവായി.
ഏകദേശം അരമണിക്കൂറിനു ശേഷം കാഞ്ഞിരപ്പള്ളിയില്‍ നിന്നും ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. മലപ്പുറത്തു നിന്നും ഗവിയിലേക്ക് പോയി ഉല്ലാസയാത്ര കഴിഞ്ഞ് മടങ്ങി വരികയായിരുന്നു സംഘം. അപകടകാരണം വ്യക്തമല്ല. യാത്രക്കാരെ മറ്റൊരു ബസില്‍ മലപ്പുറത്തേക്ക് കൊണ്ടുപോയി.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
A running KSRTC bus caught fire. The bus was completely burnt.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




