
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

തിരുവനന്തപുരം: ശബരിമലയിലെ സ്വര്ണ ഉരുപ്പടികളുടെ ശാസ്ത്രീയ പരിശോധന റിപ്പോര്ട്ട് ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും. ഇന്നലെയാണ് വിഎസ്എസ്സിയില് നിന്നും ശാസ്ത്രീയ പരിശോധനാഫലം സീല് വെച്ച കവറില് കൊല്ലം വിജിലന്സ് കോടതിയില് നല്കിയത്. ആ റിപ്പോര്ട്ടാണ് ഇന്ന് കോടതി എസ്ഐടിക്ക് കൈമാറുന്നത്. ഈ റിപ്പോര്ട്ട് വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടര്നടപടികള് സ്വീകരിക്കുക.
അന്വേഷണത്തിന്റെ ഗതി തന്നെ നിര്ണ്ണയിക്കുന്ന റിപ്പോര്ട്ടാണ് വിഎസ്എസ്സി കൈമാറിയിരിക്കുന്നത്. സ്വര്ണ്ണപാളികള് മാറ്റിയോ, ശബരിമലയില് ഇപ്പോഴുള്ളത് പഴയപാളികളാണോ അതോ പുതിയ പാളികളാണോ, പാളികളിലെ സ്വര്ണ്ണത്തിന്റെ അളവ് തുടങ്ങിയവ നിര്ണ്ണയിക്കുന്ന പരിശോധനയാണ് നിലവില് നടത്തിയിട്ടുള്ളത്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില് റിമാന്ഡില് കഴിയുന്ന മുന് ദേവസ്വം ബോര്ഡ് അംഗം കെപി ശങ്കരദാസിനെ ഇന്ന് തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയിലേക്ക് മാറ്റും. ശങ്കരദാസിനെ സ്വകാര്യ ആശുപത്രിയില് നിന്ന് തിരുവനന്തപുരം മെഡിക്കല് കോളജിലേക്ക് മാറ്റാമെന്ന് ജയില് ഡോക്ടര് റിപ്പോര്ട്ട് നല്കിയിരുന്നു.
Summary
Sabarimala gold theft: Scientific test results to be handed over to investigation team today
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





